America

തൊടുപുഴ ഫാമിലീസ് ഇൻ അയർലണ്ട് 7th മെഗാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

സെപ്റ്റംബർ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന TFI കുടുംബ സംഗമ മഹോത്സവതിന് Drogheda തുള്ളിയലൻ പാരിഷ് ഹാൾ വേദിയാകും. തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയർലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി -മത – രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂർത്തത്തിലേക്ക് എല്ലാ തൊടുപുഴ -അയർലൻഡ് നിവാസികളെയും  സ്വാഗതം ചെയ്യുന്നു.
കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ഉതുകുന്ന വിവിധ കലാകായിക പരിപാടികൾ,  വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, എല്ലാ വർഷത്തെയും പോലെ കപ്പിൾസ് സ്പെഷ്യൽ മത്സര പരിപാടികൾ, തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ..
2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയം മൂലവും, തുടർന്ന് വന്ന കോവിഡ് മഹാമാരിയും എല്ലാ ജനരാശികളുടെയും ഒത്തു ചേരലിനെ തടസപ്പെടുത്തിയെങ്കിലും ആ കാലഘട്ടത്തെ അതിജീവിച്ചു പരസ്പരം കണ്ടുമുട്ടാനും സ്നേഹം പങ്കുവെക്കുവാനും തൊടുപുഴയുടെ പൈതൃകം പേറുന്ന എല്ലാവരെയും TFI ക്ഷണിക്കുന്നു.


രജിസ്റ്റർ ചെയ്യുന്ന മുഴുവൻ ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുടുംബം ഉൽഘാടനം ചെയ്യുന്ന പൊതുസമ്മേളനം TFI യുടെ മുഖ മുദ്രയാണ്. ഈ സമ്മേളനത്തിൽ വച്ചു കുടുംബ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നത് ആണ്.


ഈ മെഗാ ഇവന്റിൽ പങ്കു കൊള്ളുവാനുള്ള രെജിസ്ട്രേഷൻ നാളെ അവസാനിക്കുന്നു..അന്നേ ദിവസം ജീവിതത്തിലെ ഓർമിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതൽ പ്രദോഷം വരെ ആഹ്ലാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാർന്ന പരിപാടികളും, നാടൻ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു 
TFI ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനും, മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾഇന്നസെന്റ് കുഴിപ്പിള്ളിൽ – 0877850505ടൈറ്റസ് – 0857309480ഡിനിൽ പീറ്റർ – 0879016035ഷിജു ശാസ്താംകുന്നേൽ – 0872745790തങ്കച്ചൻ – 0899531925PRO: ജോസൻ ജോസഫ് -0872985877

Sub Editor

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

58 mins ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

22 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

24 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago