America

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; യുഎന്നിൽ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 28-ന് യുഎൻ രക്ഷാസമിതിയിൽ  സംസാരിക്കവെ ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് റെപ്രസന്റേറ്റീവ് യോജന പട്ടേലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അത്യന്തം അപലപനീയമാണെന്ന് ഇന്ത്യ അറിയിച്ചു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ബഹ്‌റൈൻ അവതരിപ്പിച്ച യുഎൻ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.

 മേഖലയിലെ സംഘർഷം ഇന്ത്യയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. മുൻപ് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഇന്ത്യൻ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

 ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഇന്ത്യയുടെ ഊർജ്ജ-വ്യാപാര ശൃംഖലയുടെ സുസ്ഥിരതയും ഹോർമുസ് കടലിടുക്കിലെ സമാധാനത്തെ ആശ്രയിച്ചാണെന്ന് പട്ടേൽ ചൂണ്ടിക്കാട്ടി.

 ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകളാണ് അനിവാര്യമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.”വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നതും നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്നതും അംഗീകരിക്കാനാവില്ല. മിഡിൽ ഈസ്റ്റ് നമ്മുടെ അയൽപക്കമാണ്, അവിടുത്തെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.”

ബഹ്‌റൈന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ ഈ സുപ്രധാന നിലപാട് വ്യക്തമാക്കിയത്. വൻതോതിലുള്ള വ്യാപാര തടസ്സങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

16 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

17 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

18 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

20 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

23 hours ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

1 day ago