കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ.
സ്വന്തം ജീവിതനഷ്ടങ്ങൾക്കിടയിലും, വിശ്വാസവും കടമയും മുറുകെ പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തിൽ ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമ.
ഒരു പ്രകൃതിദുരന്തത്താൽ സൃഷ്ടിക്കപ്പെട്ട ഒരു അനാഥൻ, തന്റെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും, ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രഭാവലയത്തിനാലും ഒരു തികഞ്ഞ യോദ്ധാവും, കർമ്മ നീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമങ്ങൾ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൂടെ ഈ സിനിമയിൽ ദൃശ്യവൽക്കരിക്കുന്നു.
5000 വർഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യൻ പുരാണങ്ങളെയും ദാർശനിക ആഴത്തെയും അതിൽ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാറ്റിക് അനുഭവമാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ.
‘സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിൽ മാനവികത പരിണമിക്കുകയാണോ… അതോ മാറ്റിയെഴുതപ്പെടുകയാണോ? ആധുനിക ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണോ?’ എന്നീ ചോദ്യങ്ങൾ ഈ സിനിമ ഉയർത്തിക്കൊണ്ട് വരുന്നു.
സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള ചലച്ചിത്രനിർമ്മാണ പ്രക്രിയയിലുടനീളം കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രായോഗിക ഉപയോഗമാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ എന്നിവയുൾപ്പെടെ, സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും മനോഹരമായ സംയോജനം നൂതനമായ ദൃശ്യാവിഷ്‌കാരം ഈ സിനിമ നമുക്ക് നൽകുന്നു.
പപ്പരാസി എന്റർടൈൻമെന്റ് കമ്പനി പറയുന്നു:
“ഇത് വെറുമൊരു സിനിമയല്ല – ലോകസിനിമയുടെ ഭാവിയിലേക്കുള്ള ഒരു
നേർക്കാഴ്ചയാണിത്. പരിധികളില്ലാത്ത ദിർശ്യവിഷ്കാരത്തിന്റെ അനന്തമായ സാദ്ധ്യതകൾ എ.ഐ. നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുന്നു.”
“ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്.”
‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാറിന്റെ’ ഫസ്റ്റ് ലുക്ക് 2026 മെയ് 3 ന് എറണാകുളം, വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം 4.30 നും 7.30 നും പുറത്തിറക്കുന്നതാണ്. ചലച്ചിത്ര-രാഷ്ട്രീയ ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയും, വി ക്രിയേറ്റ് എന്റർടൈൻമെന്റ് കമ്പനിയും, ഗുഡ്‌ഫെല്ലസ് ഫിലിംസും , ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരു പുതിയ സിനിമാറ്റിക് അനുഭവത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാൻ സാദരം ക്ഷണിക്കുന്നു.
“യുക്തിയാൽ നയിക്കപ്പെടുന്ന ഒരു ലോകത്ത്… ഒരു മനുഷ്യൻ കണക്കുകൂട്ടലുകൾക്കും അതീതമായി നിലകൊള്ളുന്നു. ‘മണികണ്ഠൻ ദി ലാസ്റ്റ്അവതാർ’ — ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുന്നു.”
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ 2026 മെയ് 29-ന് അഞ്ച് ഭാഷകളിലായി, ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ റിലീസ് ചെയ്യുന്നതാണ്.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…