Entertainment

‘പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു….നമുക്കു പണിയാകുമോ?’ ഷാജി കൈലാസിൻ്റെ ‘വരവ്’ ട്രയിലർ എത്തി

നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് പുറത്തുവിട്ടു.
ഷാജി കൈലാസിൻ്റെ പല ഹിറ്റ് സിനിമകൾക്കും തിരക്കഥ രചിച്ച
ഏ.കെ.സാജനാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി രജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വലിയ മുതൽമുടക്കിൽ വമ്പൻ താരനിരയെ അണി നിരത്തി ഒരുക്കുന്ന ഈ ചിത്രത്തിലെ കാട്ടുങ്കൽ പോളച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി പ്രേഷകൻ്റെ മനസ്സിൽ കുടിയേറിയ ജോജു ജോർജാണ്.
മധ്യതിരുവതാംകൂറും, മലഞ്ചരക്കിൻ്റെ സുഗന്ധം മണക്കുന്ന ഹൈറേഞ്ചിൻ്റേയും പശ്ചാത്തലത്തിലൂടെ റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലറായിട്ടാണ് ഈ ചിത്രത്തെ ഷാജി കൈലാസ് അവതരിപിക്കുന്നത്.
ഇതിലെ കഥാപാത്രങ്ങൾ പലതും നമുക്കു ചുറ്റുമുള്ളവർതന്നെ. നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നവർ.
കാട്ടുങ്കൽ പോളച്ചൻ്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ്  ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
ചോളച്ചൻ്റെ പത്തു ദിവസത്തെ പരോൾ അദ്ദേഹത്തിന് പല കണക്കുകൂട്ടലുകളു
മുണ്ട്. അതു കൃത്യമായി ചെയ്തു തീർക്കാനിറങ്ങിത്തിരിക്കുന്നിടത്താണ് ചിത്രം സംഘർഷഭരിതമാകുന്നത്.
മനസ്സിൽ രക്തപ്പകയും കണ്ണിൽ കത്തുന്ന കനലുമായിട്ടാണ്
പോളച്ചൻ പരോളിലിറങ്ങിയത്.
ഒരു നാടിൻ്റെ ഉറക്കം നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം.
പോളച്ചൻ കാത്തുവച്ച ആ പ്രതികാരങ്ങൾ ആരുടെയോക്കെ മുന്നിലേക്കാണ് എത്തുന്നത് ?
പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്‌ത ഭാഗങ്ങൾ ശ്രദ്ധിച്ചു നോക്കാം-


‘പോളച്ചൻ പത്തു ദിവസത്തെ പരോളിനിറങ്ങിയെന്നു കേട്ടു … നമുക്കു പണിയാകുമോ ?
കുറച്ചു കാലമായി.. തീരാതെ കിടന്ന ഒരു പ്രശ്നം.. അതങ്ങു തീർത്തു..

അവനേതാ… പോൾസൺ ….
ഒരു കൊലക്കേസ് പ്രതിയാണു മാഡം… ഇപ്പോൾ പരോളിലാണ്..

ആ പരോളു ക്വാൻസൽ ചെയ്യാൻ
എന്തെങ്കിലും ഒന്നു ചെയ്യ്….’
ട്രയിലറിലെ ചില പ്രസക്‌ത ഭാഗങ്ങളാണ്  മേൽ വിവരിച്ചത്. ഇതിലൂടെ ഒരു കാര്യം വ്യക്തം. പരോളിലിറങ്ങിയ പോളച്ചൻ ഇന്ന് പലരുടെയും പേടിസ്വപ്നം തന്നെയാണ്. ഈ പോളച്ചൻ്റെ വരവാണ് ഇവിടെ തകർത്ത് ആഘോഷിക്കപ്പെടുന്നത്.
മികച്ച എട്ട് ആക്ഷൻ ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു .
മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കോച്ച് എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്.
ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു .
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്- ജോമി ജോസഫ്, രാഹുൽ റെജി
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം – സാബു റാം ,
മേക്കപ്പ് – സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ – സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.
മൂന്നാർ,കാന്തല്ലൂർ, തേനി, വാഗമൺ,
മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത് ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

15 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

17 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

17 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

21 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago