America

വിദ്യാഭ്യാസത്തിനെത്തിയ ബന്ധുവിനെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും പണിയെടുപ്പിച്ച ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾക്ക് തടവുശിക്ഷ

വാഷിംഗ്ടൺ: വിദ്യാഭ്യാസത്തിനെന്ന് പറഞ്ഞ് അമേരിക്കയിലെത്തിച്ച ബന്ധുവിനെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും ജോലി ചെയ്യാൻ നിർബന്ധിച്ച ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു. 31 കാരനായ ഹർമൻപ്രീത് സിംഗിന് 11.2 വർഷം തടവും ഭാര്യയായിരുന്ന കുൽബീർ കൗറിന് 7.25 വർഷം തടവിനുമാണ് ശിക്ഷിച്ചത്. ഇരയായ ബന്ധുവിന് 225,210.76 ഡോളർ (1.87 കോടി രൂപ) നൽകാനും കോടതി ഉത്തരവിട്ടു. ദമ്പതികൾ നിലവിൽ വിവാഹമോചിതരാണ്. 

തുടർ വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയാണ് ഇവർ ബന്ധുവിനെ അമേരിക്കയിൽ എത്തിച്ചതെന്ന് നീതിന്യായ വകുപ്പിൻ്റെ പൗരാവകാശ വിഭാഗത്തിലെ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ക്രിസ്റ്റൻ ക്ലാർക്ക് പറഞ്ഞു. പ്രതികൾ ഇരയുടെ ഇമിഗ്രേഷൻ രേഖകൾ കൈക്കലാക്കുകയും  ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പീഡനത്തിന് വിധേയനാക്കി ചുരുങ്ങിയ ശമ്പളത്തിന് ദീർഘനേരം ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പറയുന്നു. വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇരയുടെ ആഗ്രഹമാണ് പ്രതികൾ ചൂഷണം ചെയ്തതെന്ന് വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് അറ്റോർണി ജെസീക്ക ഡി ആബർ പറഞ്ഞു.

 2018ലാണ് സംഭവം. യുഎസിൽ എത്തിയതിന് ശേഷം പ്രതികൾ ഇമിഗ്രേഷൻ രേഖകൾ കൈക്കലാക്കി 2018 മാർച്ചിനും 2021 മെയ് മാസത്തിനും ഇടയിൽ മൂന്ന് വർഷത്തിലേറെയായി പ്രതിയുടെ സ്റ്റോറിൽ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

3 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

4 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

12 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

23 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

1 day ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

1 day ago