വാഷിങ്ടന്‍ ഡിസി : ചൈനയുമായി വിവിധ തലങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫെബ്രുവരി 8 ന് നടത്തിയ ചര്‍ച്ചയിലാണ് ബൈഡന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്ത കാലത്ത് ചൈനയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചത് ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ 9 മാസമായി നിലനില്‍ക്കുന്ന ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥക്ക് ഒരു ശമനം ഉണ്ടാകണമെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപിന്റെ ഭരണത്തില്‍ വഷളായ അമേരിക്കന്‍ ചൈന ബന്ധം വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ബൈഡനും മോദിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രണ്ടു രാജ്യങ്ങളും ആഗോള വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുമെന്നും പ്രത്യേകിച്ചു പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
2008 ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവില്‍ ന്യുക്ലിയര്‍ ഉടമ്പടിയില്‍ അന്ന് സെനറ്ററായിരുന്ന ജൊ ബൈഡനായിരുന്നു മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യ പസഫിക്ക് മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാ ബദ്ധമാണെന്നും ജൊ ബൈഡന്‍ പറഞ്ഞു.
By പി.പി. ചെറിയാന്‍
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…