മ്യാന്‍മര്‍: മ്യാന്‍മർ സൈന്യം തടവിലാക്കായ പ്രമുഖ നേതാവായ ആങ് സാന്‍ സൂചിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ രംഗത്ത്. മ്യാൻമറിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭരണം ഉപേക്ഷിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി യു എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരിക്കുകയാണ്.
മ്യാൻമറിൽ സൈനിക അട്ടിമറി ഉണ്ടായതിന് പിന്നാലെ അമേരിക്ക മ്യാൻമറിന് നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും പിൻവലിച്ചുയെന്നും ജോ ബൈഡൻ അറിയിച്ചു. ആങ് സാന്‍ സൂചിയും മറ്റു രാഷ്ട്രീയ നേതാക്കളും എവിടെയാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഇന്നലെയാണ് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും അറസ്റ്റിലായത്. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉൾപ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കാണെന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…