gnn24x7

മ്യാന്‍മര്‍ സൈന്യം തടവിലാക്കിയ ഓങ് സാൻ സൂചിയെയും നേതാക്കളെയും വിട്ടയക്കണം എന്നാവശ്യവുമായി ജോ ബൈഡൻ രംഗത്ത്

0
200
gnn24x7

മ്യാന്‍മര്‍: മ്യാന്‍മർ സൈന്യം തടവിലാക്കായ പ്രമുഖ നേതാവായ ആങ് സാന്‍ സൂചിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ രംഗത്ത്. മ്യാൻമറിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭരണം ഉപേക്ഷിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി യു എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരിക്കുകയാണ്.

മ്യാൻമറിൽ സൈനിക അട്ടിമറി ഉണ്ടായതിന് പിന്നാലെ അമേരിക്ക മ്യാൻമറിന് നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും പിൻവലിച്ചുയെന്നും ജോ ബൈഡൻ അറിയിച്ചു. ആങ് സാന്‍ സൂചിയും മറ്റു രാഷ്ട്രീയ നേതാക്കളും എവിടെയാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

ഇന്നലെയാണ് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും അറസ്റ്റിലായത്. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉൾപ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കാണെന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here