America

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥി രാജ കൃഷ്ണമൂർത്തിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൻ നേട്ടം കൈവരിച്ചത്. ഇതോടെ അമേരിക്കൻ സെനറ്റിലെത്തുന്ന ആറാമത്തെ കറുത്തവർഗക്കാരിയായ വനിതയാകാൻ സ്ട്രാറ്റന് വഴിതെളിഞ്ഞു.

ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കറുടെ ശക്തമായ പിന്തുണയാണ് സ്ട്രാറ്റന്റെ വിജയത്തിൽ നിർണ്ണായകമായത്. പ്രിറ്റ്‌സ്കറുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഇല്ലിനോയിസ് ഫ്യൂച്ചർ പാക്’ (Illinois Future PAC) ഏകദേശം 11.8 ദശലക്ഷം ഡോളറാണ് സ്ട്രാറ്റന്റെ പ്രചാരണത്തിനായി ചിലവഴിച്ചത്. സെനറ്റർ ടാമി ഡക്ക്‌വർത്ത്, മുൻ സെനറ്റർ കരോൾ മോസ്‌ലി ബ്രൗൺ എന്നിവരും സ്ട്രാറ്റനെ പിന്തുണച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കുടിയേറ്റ നയങ്ങളെച്ചൊല്ലിയും കോർപ്പറേറ്റ് ഫണ്ടിംഗിനെച്ചൊല്ലിയും സ്ട്രാറ്റനും രാജ കൃഷ്ണമൂർത്തിയും തമ്മിൽ കടുത്ത വാക്പോര് നടന്നിരുന്നു. കറുത്തവർഗക്കാരുടെ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും സ്ട്രാറ്റൻ അത് മറികടന്നു.

നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി മുൻ ചെയർമാൻ ഡോൺ ട്രേസിയാണ് സ്ട്രാറ്റന്റെ എതിരാളി. ഡെമോക്രാറ്റുകൾക്ക് വലിയ സ്വാധീനമുള്ള ഇല്ലിനോയിസിൽ സ്ട്രാറ്റൻ വിജയിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിലെ സെനറ്റർ ഡിക് ഡർബിന്റെ പിൻഗാമിയായാകും സ്ട്രാറ്റൻ സഭയിലെത്തുക.

റിപ്പോർട്ട്: പി പി ചെറിയാൻ


Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

1 hour ago

ബെൽഫാസ്റ്റിൽ  സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ്  ശ്രദ്ധേയമായി

ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…

9 hours ago

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

23 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

1 day ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

1 day ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

2 days ago