കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച് ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന 200 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് കൺവീനർ സജീവ് ആയൂർ നന്ദിയും അറിയിച്ചു. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, രജീഷ് പട്ടാഴി, ക്യാമ്പ് കൺവീനർമാരായ നവാസ് കരുനാഗപ്പള്ളി, ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, രാജ് കൃഷ്ണൻ, സന്തോഷ് കാവനാട് , വിഎം.പ്രമോദ്, വിനു ക്രിസ്ടി, എന്നിവർ സന്നിഹിതരായിരുന്നു.
സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിരുന്ന വിവിധ തരത്തിലുള്ള മത്സരങ്ങളും ക്യാമ്പിനെ ആവേശകരമാക്കി . സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിന്റർ ക്യാമ്പ് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…
കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…
അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്ലുക്ക്, ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്ഘാടനം നവംബർ…