സാക്രമെന്റൊ (കാലിഫോർണിയ ):- അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് കൊലപാതക പീഡന പമ്പരകൾ കൊണ്ടു അമേരിക്കയെ വിറപ്പിച്ച മുൻ പോലീസ് ഓഫീസർ ഗോൾഡൻ സ്റ്റേറ്റ് കില്ലർ എന്നറിയപ്പെടുന്ന ജോസഫ് ജെയിംസ് ഡി ആഞ്ചലോയെ (74) പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ട് ആഗസ്റ്റ് 21 വെള്ളിയാഴ്ച സാക്രമെന്റൽ കൗണ്ടി സുപ്പീരിയർ കോടതി ഉത്തരവിട്ടു. നല്ല ദശാബ്ദങ്ങൾ നീണ്ടു പോയ കുപ്രസിദ്ധമായ ഈ കേസിൽ ശിക്ഷ വിധിക്കുന്നതിനു കഴിഞ്ഞതിൽ കോൺട്ര കോസ്റ്റ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഡയാന ബെൽട്ടൺ സംതൃപ്തി രേഖപ്പെടുത്തി.
1970 മുതൽ 1980 വരെ നീണ്ട കാലഘട്ടത്തിൽ 13 കൊലപാതകങ്ങളും 13 ലൈംഗിക പീഡനക്കേസുകളും തെളിഞ്ഞുവെങ്കിലും ഇതിനു പുറമെ നിരവധി കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി പ്രതി കോതിയിൽ സമ്മതിച്ചു. പ്രതി നടത്തിയ ഒരു കൊലപാതകത്തിന്റെ സ്ഥലത്തു നിന്നും ശേഖരിച്ച ഡി.എൻ എ gemeology വെബ് സൈറ്റിൽ അപ് ലോഡ് ചെയ്താണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് അറ്റോർണി ഡയാന പറഞ്ഞു.2018-ൽ അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളിൽ അതുവരെ തെളിയിക്കപ്പെടാതിരുന്ന കൊലപാതകങ്ങള കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു74 വയസുള്ള ഈ മുൻ പോലീസ് ഒഫീസർ ഇനി ഒരിക്കലും ജീവനോടെ പുറത്തു വരില്ല എന്നതാണ് തങ്ങൾക്ക് ആശ്വാസം പകരുന്നതെന്നും അറ്റോർണി ഡയാന കുട്ടിച്ചേർത്തു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…