ന്യൂയോര്‍ക്ക്: ചൈനീസ് വ്യോമസേനയുടെ ഒരു പ്രചരണ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ചൈനയുടെ വ്യോമസേനയുടെ കഴിവുകളും നൂതന സാങ്കേതിക വിദ്യകളും കാണിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇറങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ വ്യാപകമായ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നു. ഇതിലെ ഒട്ടുമിക്ക ഭാഗങ്ങളും പല ഹോളിവുഡ് സിനിമയുടെ മോഷ്ടിച്ച ഭാഗങ്ങളാണെന്ന് പലരും തിരിച്ചറിഞ്ഞു.
വീഡയോയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വ്യോമസേനാ താവളത്തിന് സമാനമായ ഒരു ലക്ഷ്യത്തിന് നേരെയുള്ള ആക്രമണത്തെ പോലെ ചിത്രീകരിച്ചതണ്. 2 മിനിറ്റ്, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ, ‘ഗോഡ് ഓഫ് വാര്‍ എച്ച് -6 കെ ആക്രമണത്തിലേക്ക് പോകുന്നു!’ എന്ന ടൈറ്റിലോടുകൂടി ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സ് (PLAAF) വാരാന്ത്യത്തില്‍ പുറത്തിറക്കിയതാണ് ഈ വീഡിയോ.
സേനയുടെ എച്ച് -6 കെ വിമാനം, ചൈനീസ് സൈന്യം ‘ഗോഡ്‌സ് ഓഫ് വാര്‍’ എന്ന് വിളിപ്പേരുള്ള ഇരട്ട എഞ്ചിന്‍ ജെറ്റ് ബോംബറുകള്‍ എന്നിവ ഉപയാഗിക്കുന്നതായി ഈ വീഡിയോ് ഉയര്‍ത്തിക്കാട്ടുന്നു.
‘ഹര്‍ട്ട് ലോക്കര്‍,’ ‘ദി റോക്ക്’, ‘ട്രാന്‍സ്‌ഫോര്‍മേഴ്സ്: റിവഞ്ച് ഓഫ് ദി ഫാളന്‍’ എന്നിവയുള്‍പ്പെടെ നിരവധി ഹോളിവുഡ് സിനിമകളില്‍ നിന്ന് ഉപയോഗിച്ച ചില ഏരിയല്‍ ഫൂട്ടേജുകള്‍ (ആകാശദൃശ്യങ്ങള്‍) എടുത്തതായി ഈഗിള്‍-ഐഡ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കായി ചൂണ്ടിക്കാട്ടി.
ഇതിനിടെ ചൈനീസ് വ്യോമസേന വീഡിയോ ചൊവ്വാഴ്ച നീക്കംചെയ്യുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞിരുന്നു. അമേരിക്കന്‍ ആക്ഷന്‍ മൂവികളുടെ സീക്വന്‍സുകളെ ഇങ്ങനെ വ്യാപകമായി ഉപയോഗിച്ചതില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. PLAAF ന്റെ പ്രചരണം സാങ്കല്‍പ്പികം മാത്രമല്ല, സാധ്യതയുമാണെന്ന് കമന്റേറ്റര്‍മാര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിലെ ദൃശ്യങ്ങള്‍ ക്രെഡിറ്റ് നല്‍കാതെ മോഷ്ടിച്ച് ഉപയോഗിച്ചതായും തെളിഞ്ഞു.
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…