gnn24x7

ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ മോഷ്ടിച്ച് ചൈന വ്യോമസേനയുടെ വീഡിയോ

0
173
gnn24x7

ന്യൂയോര്‍ക്ക്: ചൈനീസ് വ്യോമസേനയുടെ ഒരു പ്രചരണ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ചൈനയുടെ വ്യോമസേനയുടെ കഴിവുകളും നൂതന സാങ്കേതിക വിദ്യകളും കാണിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇറങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ വ്യാപകമായ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നു. ഇതിലെ ഒട്ടുമിക്ക ഭാഗങ്ങളും പല ഹോളിവുഡ് സിനിമയുടെ മോഷ്ടിച്ച ഭാഗങ്ങളാണെന്ന് പലരും തിരിച്ചറിഞ്ഞു.

വീഡയോയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വ്യോമസേനാ താവളത്തിന് സമാനമായ ഒരു ലക്ഷ്യത്തിന് നേരെയുള്ള ആക്രമണത്തെ പോലെ ചിത്രീകരിച്ചതണ്. 2 മിനിറ്റ്, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ, ‘ഗോഡ് ഓഫ് വാര്‍ എച്ച് -6 കെ ആക്രമണത്തിലേക്ക് പോകുന്നു!’ എന്ന ടൈറ്റിലോടുകൂടി ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സ് (PLAAF) വാരാന്ത്യത്തില്‍ പുറത്തിറക്കിയതാണ് ഈ വീഡിയോ.

സേനയുടെ എച്ച് -6 കെ വിമാനം, ചൈനീസ് സൈന്യം ‘ഗോഡ്‌സ് ഓഫ് വാര്‍’ എന്ന് വിളിപ്പേരുള്ള ഇരട്ട എഞ്ചിന്‍ ജെറ്റ് ബോംബറുകള്‍ എന്നിവ ഉപയാഗിക്കുന്നതായി ഈ വീഡിയോ് ഉയര്‍ത്തിക്കാട്ടുന്നു.
‘ഹര്‍ട്ട് ലോക്കര്‍,’ ‘ദി റോക്ക്’, ‘ട്രാന്‍സ്‌ഫോര്‍മേഴ്സ്: റിവഞ്ച് ഓഫ് ദി ഫാളന്‍’ എന്നിവയുള്‍പ്പെടെ നിരവധി ഹോളിവുഡ് സിനിമകളില്‍ നിന്ന് ഉപയോഗിച്ച ചില ഏരിയല്‍ ഫൂട്ടേജുകള്‍ (ആകാശദൃശ്യങ്ങള്‍) എടുത്തതായി ഈഗിള്‍-ഐഡ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കായി ചൂണ്ടിക്കാട്ടി.

ഇതിനിടെ ചൈനീസ് വ്യോമസേന വീഡിയോ ചൊവ്വാഴ്ച നീക്കംചെയ്യുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞിരുന്നു. അമേരിക്കന്‍ ആക്ഷന്‍ മൂവികളുടെ സീക്വന്‍സുകളെ ഇങ്ങനെ വ്യാപകമായി ഉപയോഗിച്ചതില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. PLAAF ന്റെ പ്രചരണം സാങ്കല്‍പ്പികം മാത്രമല്ല, സാധ്യതയുമാണെന്ന് കമന്റേറ്റര്‍മാര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിലെ ദൃശ്യങ്ങള്‍ ക്രെഡിറ്റ് നല്‍കാതെ മോഷ്ടിച്ച് ഉപയോഗിച്ചതായും തെളിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here