America

സാഹിത്യസാംസ്കാരിക പ്രതിഭ എബ്രഹാം തെക്കേമുറിയെ ആദരിച്ചു -പി പി ചെറിയാൻ

മർഫി (ഡാളസ് ): നാല് പതീറ്റാണ്ടുകൾ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച  എബ്രഹാം തെക്കേമുറിയെ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ആദരിച്ചു. ടെക്സസിലെ പ്ലാനോയിൽ വിശ്രമ ജീവിതം നയിക്കുന്ന എബ്രഹാം തെക്കേമുറിക്ക്  ഐ പി സി എൻ റ്റി പ്രസിഡന്റ് സിജു വി ജോർജ്, അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കൽ, ട്രഷറർ ബെന്നി ജോൺ, തോമസ് ചിറമേൽ, പി സി മാത്യു എന്നിവർ വസതിയിൽ എത്തി ആദരം അർപ്പിച്ചു. എബ്രഹാം തെക്കേമുറിയുടെ സ്വർണ്ണക്കുരിശ് നോവൽ പ്രസിദ്ധീകരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷീകത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. പൂർവകാല സ്മരണകൾ പങ്കിട്ടപ്പോൾ അലതല്ലിയ ആഹ്ലാദം തെക്കേമുറിയുടെ മുഖത്തു പ്രതിഫലിച്ചത് സന്ദർശനത്തിന് എത്തിയവർക്കും അല്പമല്ലാത്ത ആനന്ദം പകർന്നു നൽകി.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സ്ഥാപക പ്രസിഡന്റ്, ലാനാ പ്രസിഡന്റ്, കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് പ്രസിഡൻറ്, കൈരളി മാസിക പത്രാധിപർ, കേരള അസോസിയേഷൻ ഓഫ് ഡാലസ് ഭാരവാഹി, ഡാളസ് മാർത്തോമാ സഭയുടെ ആരംഭകാല സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച പ്രഗൽഭനായ വ്യക്തിയാണ് ശ്രീ. എബ്രഹാം തെക്കേമുറി.
അമേരിക്കൻ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാനും വിമർശകനുമായ അദ്ദേഹം പറുദീസയിലെ യാത്രക്കാർ, ഗ്രീൻ കാർഡ്, സ്വർണ്ണക്കുരിശ്, ശൂന്യമാക്കുന്ന മ്ലേച്ഛത തുടങ്ങി നിരവധി സർഗാത്മക സാഹിത്യ സൃഷ്ടികളുടെ രചയിതാവാണ്. സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന കാലികപ്രസക്തമായ  വിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും തൂലിക ചലിപ്പിച്ച് അത് പ്രതിഫലിപ്പിക്കുവാൻ കഴിയാത്തതിൽ അല്പമെങ്കിലും പ്രയാസമുണ്ടെന്ന്  എബ്രഹാം തെക്കേമുറി പറഞ്ഞു. കവിതകളും ആദ്യകാല ചലച്ചിത്രഗാനങ്ങളും  സന്ദർശനത്തിന് എത്തിയവർ ആലപിച്ചത് ആസ്വാദ്യകരമായിരുന്നു. ദീർഘായുസ്സും ആയുരാരോഗ്യവും നേർന്നുകൊണ്ടാണ് എല്ലാവരും വസതിയിൽ നിന്നും പിരിഞ്ഞത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

6 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

7 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

7 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

9 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

9 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

1 day ago