ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച 4 pm മുതൽ സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. “ഒത്തൊരോണം ഒന്നിച്ചൊരോണം”എന്ന് നാമകരണം ചെയ്യപ്പെട്ട് നടത്തപ്പെടുന്ന ഓണാഘോഷത്തിൽ കേരളത്തിൻറെ തനതായ കലാരൂപങ്ങളുടെ പുനരാവിഷ്കാരം ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഥകളി, ഓട്ടംതുള്ളൽ, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ഒപ്പന, മാർഗംകളി, തിരുവാതിരക്കളി, പുലികളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഒരു വേദിയിൽ കൊണ്ടുവന്നു ഗൃഹാതുരത്വം നിറയുന്ന ഒരു ഓണാഘോഷം ആണ് തയ്യാറായി വരുന്നതെന്ന് മാപ്പ് പ്രസിഡണ്ട് ശ്രീ ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു. കേരളത്തിൽ തന്നെ അന്യംനിന്നുപോകുന്ന കലാരൂപങ്ങൾ ഓണക്കാലത്ത് പ്രവാസ മണ്ണിൽ പുനരാവിഷ്കരിക്കുന്നത് കൊണ്ട് മലയാളത്തിൻറെ തനിമ ഒട്ടും ചോരാതെ നമ്മുടെ അടുത്ത തലമുറയിലേക്ക് സംവേദനം ചെയ്യപ്പെടുക എന്നതാണ് ഉദ്ദേശിക്കുന്നത് എന്ന് ജനറൽസെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ പറഞ്ഞു. ഓണാഘോഷം വൻ വിജയമാക്കാൻ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ട്രെഷറർ കൊച്ചുമോൻ വയലത്തു അറിയിച്ചു.
പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വുമൻസ് ഫോറം ചെയർ പേഴ്സൺ മിലി ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ ബിനു ജോസഫ്, സോയ നായർ, അഷിത ശ്രീജിത്ത്, സിജു ജോൺ എന്നിവരുൾപ്പെടുന്ന ഒരു വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയും മറ്റൊരു പ്രത്യേകതയാണ്. ജോൺസൺ മാത്യു, ലിബിൻ പുന്നശ്ശേരി, ദീപു ചെറിയാൻ, ജോസഫ് കുരുവിള (സാജൻ), എൽദോ വര്ഗീസ്, സജു വര്ഗീസ്, സന്തോഷ് ജോൺ എന്നിവരാണ് ഓണം ഫുഡ് കമ്മിറ്റി അംഗംങ്ങൾ. ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമാക്കാൻ സ്വാഗതസംഘം അംഗങ്ങളായ ഷാലു പുന്നൂസ്, സാബു സ്കറിയ, തോമസ്ചാണ്ടി എന്നിവർ അവസാനവട്ട പരിശ്രമത്തിലാണ്.
ഈ ഓണാഘോഷത്തിൽ പങ്കുചേർന്നു നയന വിസ്മയം ഒരുക്കുന്ന “ഒത്തൊരോണം ഒന്നിച്ചൊരോണം” വൻ വിജയമാക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…