America

മാത്യു കുരുവിള ഫിലഡൽഫിയയിൽ നിര്യാതനായി; പൊതുദർശനവും സംസ്‌കാരവും ബുധനാഴ്ച

ഫിലഡെൽഫിയ – ഫിലാഡൽഫിയയിൽ ദീർഘവർഷങ്ങളായി താമസിച്ചു വന്നിരുന്ന  മാത്യു കുരുവിള (78 വയസ്സ്) നിര്യാതനായി. പരേതൻ തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയിൽ കുടുംബാംഗമാണ് (പെരുമ്പള്ളിക്കാട്ട് ഗ്രേസ് വില്ല,ഗാന്ധിനഗർ, കോട്ടയം)  ഭാര്യ ഗ്രേസി കുരുവിള മാവേലിക്കര കണിയാംപറമ്പിൽ  കുടുംബാംഗമാണ്.   

അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് രണ്ടു പതിറ്റാണ്ട് ഇന്ത്യൻ ആർമിയിൽ സേവനം ചെയ്തിരുന്നു. പെരുമ്പാവൂർ വാട്ടർ ഡിപ്പാർട്മെന്റിലും  ജോലി ചെയ്തിരുന്നു. അമേരിക്കയിൽ  എത്തിയതിനുശേഷം കാർഡോൺ ഇൻഡസ്ട്രിയിൽ ഉദ്യോഗസ്ഥനായിരുന്നു. ജെകെ ഓട്ടോ കെയറിന്റെയും മല്ലു കഫേയുടെയും ഉടമ ജിജു കുരുവിളയുടെ പിതാവാണ്. 

ഭാര്യ -ഗ്രേസി കുരുവിള

മക്കൾ -ജിജു കുരുവിള ,ജിനു കുരുവിള

മരുമക്കൾ -ഷെറിൻ  ജിജു കുരുവിള ,ശാലിനി ജിനു

കൊച്ചു മക്കൾ -ജൂവൽ ഗ്രേസ് കുരുവിള, ജിയാ ലിയാ കുരുവിള, ജയ്‌ലോൺ ജിജു കുരുവിള, ജോഷ്വ ജിനു കുരുവിള,  ജൊസായാ ജിനു കുരുവിള.

ശവസംസ്കാര ശുശ്രൂഷകളും പൊതുദർശനവും ജൂൺ മാസം പതിനാലാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ വച്ചും (9999 Gantry Rd, Philadelphia, PA 19115) ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ഫോറസ്‌റ്റ്‌ ഹിൽ സെമിത്തേരിയിലും (101 Byberry Road, Huntingdon Valley, Pennsylvania, 19116-1901 USA) നടത്തപ്പെടുന്നതാണ്. 

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്

https://www.sumodjacobphotography.com/Live

കൂടുതൽ വിവരങ്ങൾക്ക്,

ജിജു കുരുവിള  215 272-9338
ജിനു കുരുവിള 215 200 5614

ജീമോൻ റാന്നി
  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

5 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

19 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

21 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

21 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago