America

മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം: മേയർ റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർ യുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യപെടുന്നവർക്കു   ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നതിനു കഴിയുന്നു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങൾ തുടങ്ങന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് മേയർ പറഞ്ഞു.


പൊതുജനാരോജ്യം, വിദ്യാഭ്യാസം, സുരക്ഷാ അടിസ്ഥാന വികസന മേഖലകളിൽ
വൻ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.      

മിസ്സോറി സിറ്റിയിൽ കാർട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച TWFG (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസിന്റെ  പുതിയ ഓഫീസിന്റെ ഉത്‌ഘാടനം നിർവ്വ ഹിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

മിസോറി സിറ്റി ഡിസ്ട്രിക്ട് ‘സി’ കൗൺസിൽ മാൻ ആന്തണി മൊറാലിസ്, സിറ്റിയിൽ തന്റെ ഡിസ്ട്രിക്ടിൽ വന്ന പു തിയ സംരംഭത്തിന് പ്രോത്സാഹനമേകാൻ സിറ്റിയുടെ “പ്രൊക്ലമേഷൻ” വായിച്ച്‌ പാർടീനേഴ്‌സിന് സമർപ്പിച്ചു.

ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. സാം.കെ.ഈശോ, അസി.വികാരി റവ. റോഷൻ. വി.മാത്യു എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.  



സ്റ്റാഫോർഡ് സിറ്റി മുൻ പ്രോടെം മേയർ/ കൌൺസിൽമാൻ കെൻ മാത്യു, മിസ്സോറി സിറ്റി ഡിസ്ട്രിക്ട് ‘ഡി’ കൌൺസിൽമാൻ ഫ്ലോയ്ഡ് എമെറി,മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് അനിൽ ആറന്മുള, ഒഐസിസി യുഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ പരിചയമുള്ള മാത്യൂസ്
ചാണ്ടപ്പിള്ളയോടൊപ്പം ഇൻഷുറൻസ് രംഗത്ത് പുതിയ കാൽ വയ്പ്പ് വയ്ക്കുന്ന ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കൂടിയായ ജീമോൻ റാന്നിയും (തോമസ്  മാത്യു ) ജൈജു കുരുവിളയും ഏജന്റു/പ്രൊഡ്യൂസർമാരായി ഈ സംരംഭത്തിന് നേതൃത്വം നൽകുന്നു.    

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങു പ്രൗഢ ഗംഭീരമാക്കാൻ സഹായിച്ച ഏവരോടും മാത്യൂസ് ചാണ്ടപ്പിള്ള നന്ദി അറിയിച്ചു.   

അനിൽ ആറന്മുള

Sub Editor

Recent Posts

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

22 mins ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

30 mins ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

3 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

4 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

5 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

23 hours ago