വാഷിംഗ്ടണ്‍: കൊവിഡ്-19 ല്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കൊവിഡ് ലോകത്ത് പടര്‍ന്നു പിടിച്ചതിനിന്റെ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ഇതിന്റെ പ്രതിബന്ധങ്ങള്‍ ചൈന നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
‘ ഇത് തുടങ്ങുന്നതിനു മുമ്പ് തന്നെ (കൊവിഡ് വ്യാപനം) ചൈനയില്‍ വെച്ച് തടയാമായിരുന്നു. പക്ഷെ അത് നടന്നില്ല. മുഴുവന്‍ ലോകവും ഇപ്പോള്‍ ഇക്കാരണത്താല്‍ സഹിക്കുകയാണ്. അതൊരു പിഴവാണെങ്കില്‍ അത് പിഴവ് തന്നെയാണ്. അവര്‍ അറിഞ്ഞു കൊണ്ട് ഉത്തരവാദികളാണെങ്കില്‍ തീര്‍ച്ചയായും പ്രത്യാഘാതം ഉണ്ടാവും,’ ട്രംപ് പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെയും ട്രംപ് ചൈനയെ കടന്നാക്രമിച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് ആദ്യം വിശേഷിപ്പിച്ചത്. ഒപ്പം ലോകാരോഗ്യ സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്നാരോപിച്ച് അമേരിക്കയുടെ ഫണ്ടിംഗ് നിര്‍ത്തിവെക്കാന്‍ ട്രംപ് നേരത്തെ തീരുമാനിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടി നിലവില്‍ ചൈനീസ് വിരുദ്ധ പരാമര്‍ശങ്ങള്‍ ആയുധമാക്കുന്നുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ചൈനക്കെതിരെയുള്ള ട്രംപിന്റെ വിമര്‍ശങ്ങളില്‍ വൈറ്റ് ഹൗസില്‍ ആശങ്കയുമുണ്ട്. കൊവിഡ് സുരക്ഷാ സാമഗ്രികള്‍ക്കായി നിലവില്‍ ചൈനയെ അമേരിക്ക ആശ്രയിക്കുന്നുണ്ട്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഈ കയറ്റുമതിക്ക് വിഘാതമാവുമോ എന്നാണ് ഇവരുടെ ആശങ്ക.കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത് നിലവില്‍ അമേരിക്കയിലാണ്. 7,20000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പിടിപെട്ടത്. 37000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…