ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം 7 ദശലക്ഷം ഡോസേജുകള്‍ ഇതിനകം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
മോഡേണ വാക്‌സിന്‍ ഇതുവരെ 97 ശതമാനം സുരക്ഷിതമാണെന്നാണ് ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്. എന്നാല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഇതിനകം വാഗ്ദാനം ചെയ്യുന്ന ഫൈസര്‍ / ബയോടെക് വാക്‌സിന് സമാനമായ രീതിയിലാണ് മോഡേണ വാക്‌സിന്‍ ഉപയോഗിക്കുന്നതും റിസള്‍ട്ടും ലഭിക്കുന്നതും. ഈ വാക്‌സിനേഷന്റെ ഷിപ്പിംഗിന് -20 സി താപനില ആവശ്യമാണ് . ഇതാണ് ഈ വാക്‌സിനേഷന്‍െ െഒരു പ്രധാന പരിമിതി.
എന്നാല്‍ ഫൈസര്‍ / ബയോടെക് ഒന്നിന് -75 സിക്ക് അടുത്തുള്ള താപനില ആവശ്യമാണ്. അത് അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിന് അത്ര മൈനസ് താപനില ആവശ്യമില്ല. എന്നാല്‍ ഫൈസര്‍ വാക്‌സിന്റെ അതേ ഫലങ്ങളാണ് മോഡേണ നല്‍കുന്നത് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഓക്‌സ്‌ഫോര്‍ഡ് / അസ്ട്രസെനെക വാക്‌സിനേഷന്‍ സംഭരിക്കാനും വിതരണം ചെയ്യാനും കുറച്ചു കൂടെ എളുപ്പമാണ്. കാരണം ഇത് സാധാരണ ഫ്രിഡ്ജ് താപനിലയില്‍ സൂക്ഷിക്കാം. ബ്രിട്ടണ്‍ മൂന്ന് വാക്‌സിനുകള്‍ക്കും ഉപയോഗത്തിനായി അനുമതി നല്‍കിയിട്ടുണ്ട്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…