gnn24x7

മൊഡേണ വാക്‌സിന്‍ യു.കെ. അംഗീകരിച്ചു

0
491
gnn24x7

ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം 7 ദശലക്ഷം ഡോസേജുകള്‍ ഇതിനകം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.

മോഡേണ വാക്‌സിന്‍ ഇതുവരെ 97 ശതമാനം സുരക്ഷിതമാണെന്നാണ് ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്. എന്നാല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഇതിനകം വാഗ്ദാനം ചെയ്യുന്ന ഫൈസര്‍ / ബയോടെക് വാക്‌സിന് സമാനമായ രീതിയിലാണ് മോഡേണ വാക്‌സിന്‍ ഉപയോഗിക്കുന്നതും റിസള്‍ട്ടും ലഭിക്കുന്നതും. ഈ വാക്‌സിനേഷന്റെ ഷിപ്പിംഗിന് -20 സി താപനില ആവശ്യമാണ് . ഇതാണ് ഈ വാക്‌സിനേഷന്‍െ െഒരു പ്രധാന പരിമിതി.

എന്നാല്‍ ഫൈസര്‍ / ബയോടെക് ഒന്നിന് -75 സിക്ക് അടുത്തുള്ള താപനില ആവശ്യമാണ്. അത് അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിന് അത്ര മൈനസ് താപനില ആവശ്യമില്ല. എന്നാല്‍ ഫൈസര്‍ വാക്‌സിന്റെ അതേ ഫലങ്ങളാണ് മോഡേണ നല്‍കുന്നത് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഓക്‌സ്‌ഫോര്‍ഡ് / അസ്ട്രസെനെക വാക്‌സിനേഷന്‍ സംഭരിക്കാനും വിതരണം ചെയ്യാനും കുറച്ചു കൂടെ എളുപ്പമാണ്. കാരണം ഇത് സാധാരണ ഫ്രിഡ്ജ് താപനിലയില്‍ സൂക്ഷിക്കാം. ബ്രിട്ടണ്‍ മൂന്ന് വാക്‌സിനുകള്‍ക്കും ഉപയോഗത്തിനായി അനുമതി നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here