gnn24x7

ക്വാറന്‍ന്റൈന്‍ വ്യവസ്ഥകള്‍ മാറി:യു.കെ.യില്‍ നിന്ന് വന്ന യാത്രക്കാര്‍ വലഞ്ഞു

0
258
gnn24x7

ന്യൂഡല്‍ഹി: യു.കെയില്‍ പുതിയ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിണ്ടും വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആദ്യ വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയതോടെ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വന്നതോടെ യാത്രക്കാര്‍ ആകെ വലഞ്ഞു.

വളരെ നാടകീയമായ സംഭവങ്ങളാണ് ഇന്ന് ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത്. 250 യാത്രക്കാരുമായി ആദ്യമായി വിമാനം എത്തുകയും യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പുറത്തേക്ക് വരുന്നതിനിടെയാണ് പുതിയ നിയമങ്ങള്‍ അറിയുന്നത്.

യു.കെ.യില്‍ നിന്നും എന്നുവര്‍ക്ക് കോവിഡ് പരിശോധന നെഗറ്റീവ് ആയാലും ഹോം ഐസൊലേഷന്‍ പോകുന്നതിന് മുന്‍പ് ഏഴ് ദിവസത്തെ ഇന്‍സ്റ്റി്റ്റിയൂഷണല്‍ ക്വാറന്‍ന്റൈനില്‍ പോവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഉത്തരവിറക്കി. എന്നാല്‍ യാത്ര പുറപ്പെട്ടതിന് ശേഷമാണ് ഈ ഉത്തരവ് വന്നത്. യുകെ.യില്‍ നിന്ന് എത്തിവരില്‍ പോസിറ്റിവായവരെ ഐസൊലേഷനില്‍ മാറ്റിയതിന് ശേഷം നെഗറ്റീവായവരെ ഏഴ് ദിവസത്തെ ക്വാറന്റെീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിന് ശേഷം മാത്രമെ ഹോം ക്വാറന്‍ന്റൈനിലേക്ക് വിടുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ യാത്ര പുറപ്പെടും മുന്‍പ് മലയാളികളടക്കമുള്ളവരോട് ഡല്‍ഹിയില്‍ എത്തിയതിന് ശേഷം കേരളത്തിലേക്ക് യാത്ര ചെയ്ത് വീടെത്തി ഹോം ക്വാറന്‍ന്റൈ മതിയെന്നാണ് പറഞ്ഞത്. ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ആര്‍.പി.ടി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായി വന്നവര്‍ക്കും ഇതു തന്നെയാണ് അവസ്ഥ.

എന്നാല്‍ ഡല്‍ഹിയില്‍ എത്തിയ ഉടനെ എല്ലാവരേയും ടെസ്റ്റ് ചെയ്ത് ക്വാറന്‍ന്റൈനില്‍ പോവണമെന്ന് അധികൃതര്‍ പറഞ്ഞതോടെ പലരും കുടുങ്ങി. എല്ലാവരുടെയും ബ്രിട്ടീസ് പാസ്‌പോര്‍ട്ടുകള്‍ അധികൃതര്‍ വാങ്ങ വയ്ക്കുകയും ക്വാറന്‍ന്റൈന്‍ കഴിയുമ്പോള്‍ തിരിച്ചു നല്‍കുമെന്നും പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. യാത്രക്കാര്‍ തങ്ങളുടെ ദുരിതം ട്വീറ്റ് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here