വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ബുധനാഴ്ച ഒരുലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറക്കത്തില്‍ എത്തുന്ന ആദ്യ രാജ്യമാണ് അമേരിക്ക. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും ലോകത്തില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെയാണ്. 100047 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് 1.6 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതീവ ഗുരതര ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. മരണ സംഖ്യയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിലും നാള്‍ക്കുനാള്‍ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ സമ്പദ് മേഖല പുനരാരംഭിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലത്തുകയാണ് ട്രംപ്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം, കൊവിഡ് മരണങ്ങളെക്കുറിച്ച് ട്രംപ് മൗനം തുടരുകയാണ്. രാജ്യം എക്കാലത്തേയു മോശമായ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും അപ്രധാനമായ കാര്യങ്ങളില്‍ സമയംകളയുകയാണ് ട്രംപ് എന്ന് വ്യാപകമായി ആരോപണം ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെതിരെയാണ് ട്രംപിന്റെ ഇപ്പോഴത്തെ നീക്കം. ട്രംപിന്റെ ട്വീറ്റില്‍ ഫാക്ട് ചെക് ഉള്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിക്കെതിരെ ട്രംപ് വിമര്‍ശനവുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ തന്നെ അടച്ചിപൂട്ടിക്കളയുമെന്നായിരുന്നു ട്രംപ് ഉയര്‍ത്തിയ ഭീഷണി.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…