പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് പിടിയിലായത്.
ജനുവരി 10-ന് വൈകുന്നേരം വാൾമാർട്ട് പാർക്കിംഗ് ലോഡിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻസീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു.
കാറിനുള്ളിൽ കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു.
കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ ജയിലിൽ കഴിയുന്ന ടിനയ്ക്ക് സ്വന്തം കുഞ്ഞിനെ കാണുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസ് ഫെബ്രുവരി 9-ന് കോടതി വീണ്ടും പരിഗണിക്കും.
വാർത്ത – പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…