America

മുൻ ബോയ് ഫ്രണ്ടിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതിന് നർഗീസ് ഫഖ്രിയുടെ സഹോദരി അറസ്റ്റിൽ

ന്യൂയോർക്ക്, ന്യൂയോർക്ക് – ക്വീൻസിലുണ്ടായ മാരകമായ തീപിടിത്തവുമായി ബന്ധപ്പെട്ട് റോക്ക്സ്റ്റാർ-ഫെയിം നടൻ നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തീകൊളുത്തൽ എന്നീ നാല് കുറ്റങ്ങൾ ചുമത്തി. നവംബർ 2 ന് ഉണ്ടായ തീപിടുത്തത്തിൽ അവളുടെ മുൻ കാമുകൻ എഡ്വേർഡ് ജേക്കബ്സ് (35), സുഹൃത്ത് അനസ്താസിയ എറ്റിയെൻ (33) എന്നിവരുടെ ജീവനാണു നഷ്ടപെട്ടത്

ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്സ് പറയുന്നതനുസരിച്ച്, ഫഖ്രി (43) അതിരാവിലെ ഒരു ഇരുനില ഗാരേജിലെത്തി, കെട്ടിടത്തിന് തീയിടുന്നതിന് മുമ്പ്, “നിങ്ങളെല്ലാം ഇന്ന് മരിക്കാൻ പോകുന്നു” എന്ന് ആക്രോശിച്ചു. മുകൾനിലയിൽ താമസിച്ചിരുന്ന ജേക്കബ് ഈ സമയം ഉറങ്ങുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എറ്റിയെൻ അവനെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ പുക ശ്വസിക്കുകയും താപ പരിക്കുകൾ മൂലം ഇരുവരും മരണത്തിന് കീഴടങ്ങുകയും ചെയ്തു, കാറ്റ്സിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു.

ജേക്കബിൻ്റെ വീട് കത്തിക്കുമെന്ന് ഫക്രി മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായും  ദൃക്‌സാക്ഷി പറഞ്ഞു. ഒരു വർഷം മുമ്പ് ജേക്കബ്സ് ബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്, എന്നാൽ വേർപിരിയൽ അംഗീകരിക്കാൻ ഫഖ്രി പാടുപെട്ടിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ അമ്മ ജാനറ്റ് പറഞ്ഞു. ജേക്കബ്സ് എന്ന പ്ലംബർ ഗാരേജ് ഒരു അപ്പാർട്ട്‌മെൻ്റാക്കി മാറ്റാനുള്ള പദ്ധതിയിൽ പ്രവർത്തിച്ചിരുന്നതായും ജാനറ്റ് വെളിപ്പെടുത്തി.

ആലിയ ഒരു ദന്തരോഗത്തിന് ശേഷം ഒപിയോയിഡ് ആസക്തിയുമായി മല്ലിടുകയായിരുന്നുവെന്നും അത് അവളുടെ പെരുമാറ്റത്തെ സ്വാധീനിച്ചിരിക്കാമെന്നും ആലിയ ഫഖ്രിയുടെ അമ്മ മകളെ ന്യായീകരിച്ചു.

റിമാൻഡിലായ ഫഖ്‌രി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പരമാവധി ജീവപര്യന്തം ശിക്ഷ ലഭിക്കും.അടുത്ത ഡിസംബർ 9 നു കോടതിയിൽ ഹാജരാക്കും.നടി നർഗീസ് ഫക്രി സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

20 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

20 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

21 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

22 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

24 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

1 day ago