വാഷിങ്ടണ്‍: ചന്ദ്രനില്‍ സ്ത്രീയുടെ കാലുകള്‍ പതിയാനൊരുങ്ങുന്നു. വാനനിരീക്ഷണത്തില്‍ ലോകത്തെ ഞെട്ടിച്ച നാസ തന്നെയാണ് ഈ ഉദ്യമത്തിന് അരങ്ങോരുക്കുന്നത്. അവര്‍ 1972 ലുള്ള ആദ്യ ചന്ദ്രപര്യവേഷണത്തിന് ശേഷം 2024 ല്‍ ആയിരിക്കും ഒരു ചന്ദ്രപര്യവേഷണം നടത്തുന്നത്. അതും ഒരു യുവതിയും യുവാവുമായിരിക്കും ഇത്തവണത്തെ ചന്ദ്രനിലേക്കുള്ള സാഹസിക യാത്രക്കാര്‍. ഇവര്‍ക്ക് വേണ്ടുള്ള പരിശീലനവും മറ്റു സാങ്കേതിക പരിജ്ഞാനങ്ങളും നല്‍കിവരികയാണെന്നും നാസ വെളിപ്പെടുത്തി.
ഭൂമിയില്‍ നിന്നും ഉദ്ദേശ്യം 250,000 മൈല്‍ ദൂരത്തിലാണ് ചന്ദ്രന്‍. തുടര്‍ന്ന് അവിടെ നിന്നും 140 ദശലക്ഷം മൈല്‍ ദൂരത്തിലുള്ള ചൊവ്വയിലേക്കും അയക്കാനാണ് നാസ പദ്ധതിയിടുന്നത്. ഇതിന് വേണ്ടുന്ന ധീരമായ കാഴ്ചപ്പാട്, വളരെ ഉപകാരപ്രദവും ഫലപ്രദവുമായ പ്രോഗ്രാം മാനേജ്‌മെന്റ്, ഏറ്റവും ആധുനികമായ സിസ്റ്റം വികസനത്തിനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംവിധാനം എന്നിവയെല്ലാം രാജ്യത്തില്‍ നിന്നും ലഭിക്കുമെന്ന് നാസ പ്രത്യാശിക്കുന്നുണ്ട്. ഇതൊരു വലിയ സംരഭമാണെന്നും ഇതിലൂടെ ലോകത്തെ പുതിയൊരു നാഴികക്കല്ലായി കണാമെന്നും നാസ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചന്ദിക പര്യവേഷണത്തിലും ചൊവ്വാ പര്യവേഷണത്തിലും നാസ വഹിക്കുന്ന പങ്ക് മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചതാണ്. ഇതൊരു രാജ്യത്തിന്റെ വിജയമായിട്ടല്ല മറിച്ച് മനുഷ്യന്റെ സാങ്കേതിക വളര്‍ച്ചയിലുള്ള വിജയമായി കണക്കാമെന്നും നാസ വെളിപ്പെടുത്തി.
ഏറെ അപകട സാധ്യതയുള്ള ഈ ഉദ്യമത്തിന് കടമ്പകള്‍ ഏറെ ഉണ്ടെങ്കിലും 2024 ലെ ഒരു ചരിത്രവിജയമാക്കിമാറ്റാണ് നാസയുടെ ശ്രമം. 2020 പകുതിയോടെ ഈ പുതിയ ഉദ്യമത്തിനായിട്ടായിരിക്കും നാസ കൂടുതലും പ്രവര്‍ത്തിക്കുന്നത്. 2024 എന്ന ഒരു വര്‍ഷത്തെ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നും അതില്‍ രണ്ട് വിജയങ്ങളെ കോര്‍ത്തിണക്കിയാണ് തീരുമാനം എടുത്തതെന്നും നാസ വെളിപ്പെടുത്തുന്നു. ഇതിനായി നാസയുടെ ആദ്യത്തെ അത്യാധുനിക ചന്ദ്ര ദൗത്യമായ ആര്‍ടെമിസ് 1 2021 സാനസ് ബഹിരാകാശ യാത്രികര്‍ക്കായി മാറ്റിവെച്ചു. ഇതോടൊപ്പം ആര്‍ടെമിസ് 2, 2023 ല്‍ ഒരു യാത്രികനൊപ്പം പറക്കാനുമുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നാസ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് ചന്ദ്രനില്‍ ഒരു പുഷനെയും സ്ത്രിയെയും ആദ്യമായി ഇറക്കുക എന്നതാണ് ആര്‍ടെമിസിന്റെ മൂന്നാമത്തെ ലക്ഷ്യം.
https://twitter.com/NASA/status/1308149443234066432/photo/1
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…