gnn24x7

2024 ല്‍ ചന്ദ്രനിലേക്ക് ഒരു വനിതയെ അയക്കാന്‍ നാസ പദ്ധതി തയ്യാറാക്കുന്നു

0
475
gnn24x7

വാഷിങ്ടണ്‍: ചന്ദ്രനില്‍ സ്ത്രീയുടെ കാലുകള്‍ പതിയാനൊരുങ്ങുന്നു. വാനനിരീക്ഷണത്തില്‍ ലോകത്തെ ഞെട്ടിച്ച നാസ തന്നെയാണ് ഈ ഉദ്യമത്തിന് അരങ്ങോരുക്കുന്നത്. അവര്‍ 1972 ലുള്ള ആദ്യ ചന്ദ്രപര്യവേഷണത്തിന് ശേഷം 2024 ല്‍ ആയിരിക്കും ഒരു ചന്ദ്രപര്യവേഷണം നടത്തുന്നത്. അതും ഒരു യുവതിയും യുവാവുമായിരിക്കും ഇത്തവണത്തെ ചന്ദ്രനിലേക്കുള്ള സാഹസിക യാത്രക്കാര്‍. ഇവര്‍ക്ക് വേണ്ടുള്ള പരിശീലനവും മറ്റു സാങ്കേതിക പരിജ്ഞാനങ്ങളും നല്‍കിവരികയാണെന്നും നാസ വെളിപ്പെടുത്തി.

ഭൂമിയില്‍ നിന്നും ഉദ്ദേശ്യം 250,000 മൈല്‍ ദൂരത്തിലാണ് ചന്ദ്രന്‍. തുടര്‍ന്ന് അവിടെ നിന്നും 140 ദശലക്ഷം മൈല്‍ ദൂരത്തിലുള്ള ചൊവ്വയിലേക്കും അയക്കാനാണ് നാസ പദ്ധതിയിടുന്നത്. ഇതിന് വേണ്ടുന്ന ധീരമായ കാഴ്ചപ്പാട്, വളരെ ഉപകാരപ്രദവും ഫലപ്രദവുമായ പ്രോഗ്രാം മാനേജ്‌മെന്റ്, ഏറ്റവും ആധുനികമായ സിസ്റ്റം വികസനത്തിനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംവിധാനം എന്നിവയെല്ലാം രാജ്യത്തില്‍ നിന്നും ലഭിക്കുമെന്ന് നാസ പ്രത്യാശിക്കുന്നുണ്ട്. ഇതൊരു വലിയ സംരഭമാണെന്നും ഇതിലൂടെ ലോകത്തെ പുതിയൊരു നാഴികക്കല്ലായി കണാമെന്നും നാസ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചന്ദിക പര്യവേഷണത്തിലും ചൊവ്വാ പര്യവേഷണത്തിലും നാസ വഹിക്കുന്ന പങ്ക് മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചതാണ്. ഇതൊരു രാജ്യത്തിന്റെ വിജയമായിട്ടല്ല മറിച്ച് മനുഷ്യന്റെ സാങ്കേതിക വളര്‍ച്ചയിലുള്ള വിജയമായി കണക്കാമെന്നും നാസ വെളിപ്പെടുത്തി.

ഏറെ അപകട സാധ്യതയുള്ള ഈ ഉദ്യമത്തിന് കടമ്പകള്‍ ഏറെ ഉണ്ടെങ്കിലും 2024 ലെ ഒരു ചരിത്രവിജയമാക്കിമാറ്റാണ് നാസയുടെ ശ്രമം. 2020 പകുതിയോടെ ഈ പുതിയ ഉദ്യമത്തിനായിട്ടായിരിക്കും നാസ കൂടുതലും പ്രവര്‍ത്തിക്കുന്നത്. 2024 എന്ന ഒരു വര്‍ഷത്തെ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നും അതില്‍ രണ്ട് വിജയങ്ങളെ കോര്‍ത്തിണക്കിയാണ് തീരുമാനം എടുത്തതെന്നും നാസ വെളിപ്പെടുത്തുന്നു. ഇതിനായി നാസയുടെ ആദ്യത്തെ അത്യാധുനിക ചന്ദ്ര ദൗത്യമായ ആര്‍ടെമിസ് 1 2021 സാനസ് ബഹിരാകാശ യാത്രികര്‍ക്കായി മാറ്റിവെച്ചു. ഇതോടൊപ്പം ആര്‍ടെമിസ് 2, 2023 ല്‍ ഒരു യാത്രികനൊപ്പം പറക്കാനുമുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നാസ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് ചന്ദ്രനില്‍ ഒരു പുഷനെയും സ്ത്രിയെയും ആദ്യമായി ഇറക്കുക എന്നതാണ് ആര്‍ടെമിസിന്റെ മൂന്നാമത്തെ ലക്ഷ്യം.

https://twitter.com/NASA/status/1308149443234066432/photo/1

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here