gnn24x7

അപകടകരമായ കെട്ടിടം :ഡബ്ലിനിലെ വഴി അടച്ചതിനാല്‍ഗതാഗതക്കുരുക്ക്

0
171
gnn24x7

ഡബ്ലിന്‍: നഗരത്തിലെ പ്രധാന തെരുവായ ഫേഡ് സ്ട്രീറ്റ് ഒരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചതായി അധികാരികള്‍ അറിയിച്ചു. അപകടമാം വിധത്തിലുള്ള കെട്ടിടം നിലനിലക്കുന്നതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി വഴി അടച്ചതെന്ന് ഡി.സി.സിയുടെ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു.

എന്നാല്‍ ഫോണ്ട്ഹില്‍ റോഡിലെ സൗത്ത് ജംഗ്ഷനിലെ പഴയ നഗോര്‍ താല്‍ക്കാലികമായും അടച്ചു. ഇവിടെ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ഗതാഗത സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങള്‍ വേണമെന്നതിനാലുമാണ് താലക്കാലികമായി അടച്ചത്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ഈ അപകടം നടന്ന സ്ഥലത്താണ്. അതേ സമയം ന്യൂലാന്റ് ക്രോസ് റോഡ് തുറന്നിട്ടുണ്ട്.

https://twitter.com/Luas/status/1317125651565105154/photo/1

ട്രാഫിക്കുകള്‍ താറുമാറായതിനാല്‍ പലഭാഗങ്ങളിലേക്കുമുള്ള യാത്രകളില്‍ കാര്യമായ താമസം നേരിടുന്നുണ്ട്. എം-50 നോര്‍ത്ത് ബൗണ്ടിലും എം-1 ലേക്ക് എത്തുന്ന പോര്‍ട്ട് ടണിലും ഡബ്ലിന്‍ ജെ-2 എയര്‍പോര്‍ട്ടിന് തൊട്ടുമുന്‍പായി ചില കൂട്ടിയിടിക്കല്‍ സംഭവിച്ചതിനെ മാറ്റിയതിനെ തുടര്‍ന്നുണ്ടായ ട്രാഫിക് പ്രശ്‌നങ്ങള്‍ ഇപ്പാഴും പരിഹരിക്കപ്പെട്ടിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here