gnn24x7

ഇന്ത്യന്‍ സൈന്യം കീഴടങ്ങിയ ഭീകരനോട് കരുണ കാണിച്ചു : സൈനികര്‍ക്ക് അഭിനന്ദനം

0
219
gnn24x7

ശ്രീനഗര്‍: ഇന്നലെ പട്രോളിങ്ങിനിടയില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ ഇന്ത്യന്‍ സൈന്യം നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബോര്‍ഡര്‍ ഫോഴ്‌സിന്റെ തിരച്ചിലിനിടയിലാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഭീകരവാദികളുടെ ഗ്രൂപ്പിലേക്ക് ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവ് സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ബുദ്ഗാം ജില്ലയിലാണ് സംഭവം നടന്നത്.

തിരച്ചിലിനിടയില്‍ മേല്‍വസ്ത്രം ധരിക്കാതെ ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയ ഭീകരന്‍ വെടിവെക്കരുത് എന്ന് അപേക്ഷിച്ചു. ഇന്ത്യന്‍ സൈനികര്‍ സാധാരണ ഇത്തരം ഭീകരരെ കണ്ടാല്‍ ഉടന്‍ വെടിവെച്ച് കീഴടക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സൈന്യം കമാണ്ടറുടെ ഉത്തരവ് മാനിച്ച് ആരും തന്നെ ഭീകരനെ വെടിവെച്ചില്ല. ഭീകരന്‍ ആയുധം വളരെ ദൂരെ ഉപേക്ഷിച്ച് ഇരുകൈകളും ഉയര്‍ത്തി സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങി. തളര്‍ന്ന ഭീകരന് വെള്ളം നല്‍കാല്‍ കമാണ്ടിങ് ഓഫീസര്‍ പറയുന്നതും ദൃശ്യത്തില്‍ കാണാം.

ഉദ്ദേശ്യം 25 നോട് പ്രായം തോന്നിക്കുന്ന ഭീകരനോട് വെടിവെക്കില്ലെന്നും ധൈര്യമായി വന്നോളൂ മകനെ ‘ധീരേ ആജാവോ ബേട്ടാ’ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നത് കേള്‍ക്കാം. ഈ വീഡിയോ പുറത്തു വന്നതോടെ ലോകംമുഴുവന്‍ ഇന്ത്യന്‍ സൈനികരുടെ കാരുണ്യത്തെ വാനോളം പുകഴ്ത്തുകയാണ്.

തുടര്‍ന്ന് സ്ഥലത്ത് മകനെ അന്വേഷിച്ച് എത്തിയ യുവാവിന്റെ പിതാവ് സൈനികരുടെ നല്ലമനസ്സിനെ പ്രകീര്‍ത്തിച്ചു. സാധാരണ ഭീകരരെ വെടിവെച്ചിടുന്നതിന് പകരം തന്റെ മകനോട് മനുഷ്വത്വം കാണിച്ചതിലും മകന്‍ ജീവനോടെ ഉള്ളതിലും ആ പിതാവ് സന്തോഷം പ്രകടിപ്പിക്കുകയും സൈനികരുടെ നല്ല മനസ്സിന് അവരുടെ കാല്‍ക്കല്‍ വീഴുകയും ചെയ്തു. ഒരു അച്ഛന്റെ ആകുലതകള്‍ കണ്ടപ്പോള്‍ സൈനികരുടെ കണ്ണുകള്‍ പോലും നിറഞ്ഞുപോയെന്നും തന്റെ മകനെ അവര്‍ തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടിയതാണെന്നും പിതാവ് വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here