America

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

 ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ   പ്രതിജ്ഞയെടുത്ത് ഇന്ത്യ  പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക്  അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്‌.

ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോത്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.

പ്രസിഡണ്ട് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ  ഗാനം ആലപപിച്ചു.

 തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു.

ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ ഹൂസ്റ്റൺ ചാപ്റ്ററിനെ നാളിതു വരെ  വളർത്തി വലുതാക്കി ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും മികച്ച ചാപ്റ്ററുകളിൽ ഒന്നാക്കി മാറ്റിയ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദി അറിയിച്ചതോടൊപ്പം തുടർന്നുള്ള പ്രവർത്തനങ്ങളിലും  എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണമ് അഭ്യർത്ഥിച്ചു.

അനുമോദനങ്ങൾക്ക് നന്ദി അറിയിച്ച അനിൽ ആറൻമുള നാഷണൽ കമ്മിറ്റിയുടെ എല്ലാ പിന്തുണയും അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഡാളസിൽ നടക്കുന്ന ദേശീയ നേതൃത്വത്തിന്റെ പ്രവർത്തനോൽഘാടനത്തിനു ഏവരെയും ക്ഷണിച്ചു. ഹൂസ്റ്റൺ ചാപ്റ്ററിൽ നിന്നും മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചു ആ സമ്മേളനത്തെ വിജയിപ്പിക്കുന്നത്തിനും പൊതുയോഗം തീരുമാനിച്ചു.  

ട്രഷറർ വിജു വർഗീസ് സാമ്പത്തികാര്യങ്ങൾ വിശദീകരിച്ചു. കൂടുതൽ സ്പോൺസേഴ്സിനെ കണ്ടെത്തി എല്ലാ പരിപാടികളും വിജയിപ്പിക്കുന്നതിന് എല്ലവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

പുതിയ വർഷത്തിൽ നിരവധി നവീന പദ്ധതികളും പരിപാടികളും നടത്താൻ ചാപ്റ്റർ തീരുമാനിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകാൻ തീരുമാനിച്ച ചാപ്റ്റർ പൊതു സമൂഹത്തിന്റെ വിഷയങ്ങളിൽ പ്രതികരിക്കും. ഹൂസ്റ്റണിലെ  തിരഞ്ഞെടുക്കപ്പെട്ട മലയാളി ജനപ്രതിനിധികളെ ഉൾപ്പെടുത്തി “മാധ്യമ വിചാരണ” ചർച്ചകൾ, നിയമസഭ ഇലക്ഷൻ ഡിബേറ്റ് , വിനോദ യാത്ര, പ്രസ് മീറ്റുകൾ കൂടാതെ എല്ലാ മാസവും പൊതുചർച്ചകളും സംഘടിപ്പിക്കുന്നതും ഉൾപ്പെടുന്നു. ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിനും പൊതുസമൂഹത്തിനും കൂടുതൽ സജീവ സാന്നിധ്യമായി മാറുക എന്നതാണ് ലക്ഷ്യം. പ്രവർത്തനങ്ങളിൽ ഹൂസ്റ്റണിലെ എല്ലാ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും.

മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ സൈമൺ വളാച്ചേരിൽ, ജോയ് തുമ്പമൺ, ആൻസി ശാമുവേൽ, ജോർജ് തെക്കേമല, മോട്ടി മാത്യു, ജോർജ് പോൾ, ഡോ. രഞ്ജിത് പിള്ള, അജു വാരിക്കാട്, ഡോ.സുബിൻ ബാലകൃഷ്ണൻ, ജോൺ. ഡബ്ലിയു വർഗീസ്, മൈക്കിൾ ജോയ് (മിക്കി) തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.    

തുടർന്ന് ജോയിന്റ് സെക്രട്ടറി ഡോ. റെയ്‌ന റോക്ക് നന്ദി രേഖപ്പെടുത്തി. ഡിന്നറിനു ശേഷം യോഗം സമാപിച്ചു.

വാർത്ത : ജീമോൻ റാന്നി 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…

5 hours ago

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

8 hours ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

8 hours ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

8 hours ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

8 hours ago

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…

8 hours ago