സ്റ്റോക്ക്‌ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുള്ള നോബല്‍ പ്രൈസ് രണ്ട് വനിതകള്‍ സ്വന്തമാക്കി. നൂതന ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയായ ക്രിസ്പര്‍ ക്രാസ് (Crisper/Cass9) വികസിപ്പിച്ചെടുത്ത രണ്ട് രസതന്ത്ര ശാസ്ത്രജ്ഞകളായ ഇമാനുവേല ഷാര്‍പെന്റിയര്‍, ജെന്നിഫര്‍ എ. ഡൗഡ്‌ന എന്നിവര്‍ക്ക് ലഭിച്ചു. ഇത് വനിതകളുടെ ഒരു മുന്നേറ്റമായി ഇന്നത്തെ കാലഘട്ടത്തില്‍ കാണാമെന്ന് നവമാധ്യമങ്ങള്‍ വിലയിരുത്തി. ഫ്രഞ്ചുകാരിയായ ഇമ്മാനുവേലയ്ക്കും അമേരിക്കക്കാരിയായ ജെന്നിഫറിനും തികച്ചും അപ്രതിക്ഷിതമായിരുന്നു നോബേല്‍ പുസ്‌കാരം ലഭിച്ചത്. ആദ്യമായാണ് യുവതികളുടെ ഒരു ടീമിന് നോബല്‍ സമ്മാനം ലഭിക്കുന്നത്.
ശാസ്ത്രരംഗത്ത് അതീവ കുതിച്ചുചാട്ടം നടത്തുന്ന ജെനിറ്റിക്ക് എഡിറ്റിഗ് സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്്. ഡി.എന്‍.എ. തന്തുക്കള്‍ നിശ്ചിത സ്ഥാനത്ത് മുറിക്കാനും ജിന്‍ എഡിറ്റിങ് അതുമൂലം സാധ്യമാക്കാനും സാധിക്കുന്ന തന്മാത്ര ‘കത്രിക’ പോലെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിച്ചിച്ചെടുത്തത്. തന്മൂലം ജനതിക ശാസ്ത്രസാങ്കേതിക രംഗത്ത് വന്‍കുതിച്ചു ചാട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ശാസ്ത്ര്ജ്ഞര്‍ വിലയിരുത്തുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണിതെന്നാണ് ജൂറി ചെയര്‍മാനായ ക്ലെയിസ് ഗുസ്റ്റാഫ്‌സണ്‍ പറഞ്ഞത്.
2012 ലാണ് ഇവരുടെ കണ്ടുപിടുത്തം ക്രിസ്പര്‍ കാസ്-9 വിദ്യയിലൂടെ ജീനുകളുടെ എഡിറ്റിങ് സാങ്കേതിക വിദ്യ സാധ്യമാണെന്ന് തെളിയിക്കുന്നത്. കാന്‍സര്‍ രോഗ ചികിത്സാ രംഗത്ത് ഇത് വന്‍കുതിച്ചു ചാട്ടം നടത്തുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ 16,000 ജീവനക്കാരെ പിരിച്ചുവിടും. അയർലണ്ടിൽ കമ്പനിയിൽ ഏകദേശം 6,500 പേർ ജോലി ചെയ്യുന്നു.…
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…