America

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന കുടുംബസംഗമത്തിന് ഉജ്വല തുടക്കം -പി പി ചെറിയാൻ

ന്യൂയോർക്ക്‌ : നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 6  മുതൽ  ജൂലൈ 9 ഞായർ വരെ നാല് ദിവസം നീണ്ടു നിൽക്കുന്ന മുപ്പത്തി നാലാമത് ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം.

നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ആത്‌മീയ ചൈതന്യം നിറഞ്ഞു നിന്ന റാഡിസണ്‍ ഹോട്ടലില്‍ വച്ച് ജൂലൈ 6 വ്യാഴാഴ്ച വൈകീട്ട് ഗായകസംഘം  പ്രത്യേകം ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയാണ് കോണ്‍ഫറന്‍സിനു ആരംഭം കുറിച്ചത് .തുടർന്ന് സന്ധ്യാ നമസ്കാരം നടന്നു . റവ ക്രിസ്റ്റഫർ ഡാനിയേൽ പ്രാരംഭ പ്രാർത്ഥന നടത്തി .റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു.

തുടർന്ന് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് അധ്യക്ഷത പ്രസംഗം നടത്തി .   തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂര്‍ എന്നീ ഭദ്രാസനങ്ങളുടെ അധിപനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായുമായ ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് തിരിതെളിച്ച് സമ്മേളനം ഉത്ഘാടനം ചെയ്തു.തുടർന്ന് സമ്മേളനത്തോടനുബന്ധിച്ചു റെയാറാക്കിയ സ്മരണികയുടെ പ്രകാശനം നിർവഹിച്ചു. റവ കെ പി എൽദോസ്, റവ ജോർജ് എബ്രഹാം, ബെൻസി ജോൺ എന്നിവർ പ്രസംഗിച്ചു. തോമസ് എബ്രഹാം നന്ദി പറഞ്ഞു. റവ  പി.എസ്. സ്കറിയാ സമാപന പ്രാർത്ഥന നടത്തി. തുടർന്ന് തീം പ്രസന്റേഷൻ നടന്നു. ഡോ രേശ്മ ഫിലിപ്പ്, സുമ ചാക്കോ എന്നിവർ മാസ്റർ സെറിമണിയായിരുന്നു. 

നാല്  ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ വിവിധ സെഷനുകള്‍ക്കു ബിഷപ്പ്. ഡോ. വഷ്റ്റി മര്‍ഫി മെക്കന്‍സി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇൻ യുഎസ്എ), റവ.ഡോ. ഗോര്‍ഡന്‍ എസ്. മികോസ്‌കി (അസ്സി.പ്രൊഫ. പ്രിന്‍സ്റ്റണ്‍ സെമിനാരി, ന്യൂജേഴ്‌സി), റവ. ഡോ. ജയാകിരണ്‍ സെബാസ്റ്റ്യൻ (പ്രൊഫ. & ഡീന്‍ യുണൈറ്റഡ് ലൂഥറന്‍ സെമിനാരി, പെന്‍സില്‍വാനിയ) എന്നിവരാണ് കോണ്‍ഫറന്‍സിന് മുഖ്യ നേതൃത്വം നല്‍കുന്നത്. റവ. മെറിന്‍ മാത്യു, ഡോ. ഷൈജി അലക്‌സ്, ഡോ. എ.ഇ. ദാനിയേല്‍, ഡോ. ബിനു ചാക്കോ, റവ. ഡോ. ഈപ്പന്‍ വര്‍ഗ്ഗീസ്, റവ. ഡെന്നീസ് ഏബ്രഹാം, റവ. ജെസ്സ് എം. ജോര്‍ജ്, റവ. ജെഫ് ജാക്ക് ഫിലിപ്പ്‌സ്, റവ. ജെസ്‌വിന്‍ ജോണ്‍, സോജി ജോർജ് എന്നിവര്‍നേതൃത്വം നല്‍കും.സൗത്ത് ഈസ്റ്റ് ആക്ടിവിറ്റി കമ്മിറ്റിയാണ് സമ്മേളനത്തിന് ആദിദേയത്വം വഹിക്കുന്നത്

ഭദ്രാസന അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്റെ നേതൃത്വത്തില്‍ റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡന്റ്), തോമസ് ഏബഹ്രാം (ജനറൽ കണ്‍വീനര്‍), ഷാന്‍ മാത്യു (ട്രഷറാർ ), ബിന്‍സി ജോണ്‍ (അക്കൗണ്ടന്റ്) .രജിസ്‌ട്രേഷന്‍ : റവ. ജാക്‌സന്‍ പി. സാമുവേല്‍ (ചെയര്‍മാന്‍), അലക്‌സ് മാത്യു (കണ്‍വീനര്‍), ഫൈനാന്‍സ് : റവ. ബിബി മാത്യു ചാക്കോ (ചെയര്‍മാന്‍), വര്‍ഗീസ് ജോസഫ് (കണ്‍വീനര്‍), പ്രോഗ്രാം: റവ. ജെയ്‌സണ്‍ എ. തോമസ് (ചെയര്‍മാന്‍), എബി ജോര്‍ജ് ഫിലിപ്പ് (കണ്‍വീനര്‍), സുവനീര്‍: റവ. ജോര്‍ജ് വര്‍ഗീസ് (ചെയര്‍മാന്‍), പി.റ്റി. മാത്യു (കണ്‍വീനര്‍), അനു സ്ക്കറിയ (ചീഫ് എഡിറ്റര്‍), ഫുഡ്: റവ. റജി യോഹന്നാന്‍ (ചെയര്‍മാന്‍), ഷൈജു ചെറിയാന്‍ (കണ്‍വീനര്‍), അക്കോമഡേഷന്‍: റവ. മാത്യു വര്‍ഗീസ് (ചെയര്‍മാന്‍), എം.എ. നൈനാന്‍ (കണ്‍വീനര്‍), സെക്യൂരിറ്റി : റവ. അരുണ്‍ ശാമുവല്‍ വര്‍ഗീസ് (ചെയര്‍മാന്‍), ഡാനിയേല്‍ വര്‍ഗീസ് (കണ്‍വീനര്‍), പ്രയര്‍: റവ. റെന്നി വര്‍ഗീസ് (ചെയര്‍മാന്‍), ഡോ. രേഷ്മ ഫിലിപ്പ് (കണ്‍വീനര്‍), ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ജോസഫ് കുരുവിള (കണ്‍വീനര്‍), റിസപ്ഷന്‍ : സാം സക്കറിയ (കണ്‍വീനര്‍), ഓഡിയോ, വീഡിയോ & മീഡിയ : റോജിഷ് സാം (കണ്‍വനര്‍) പബ്ലിസിറ്റി & വെബ്‌സൈറ്റ്: ബൈജു വര്‍ഗീസ് & ഷെറിന്‍ ചാക്കോ (കണ്‍വീനേഴ്‌സ്), മെഡിക്കല്‍: ഡോ. ആന്‍സി സ്കറിയ & ഡോ. മറിയാമ്മ ഏബ്രഹാം (കണ്‍വീനേഴ്‌സ്), ടാലന്റ് നൈറ്റ്: റവ. ബൈജു തോമസ് & സുമാ ചാക്കോ (കണ്‍വീനേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സബ്കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. സൗത്ത് ഈസ്റ്റ് ആക്ടിവിറ്റി കമ്മിറ്റിയാണ് സമ്മേളനത്തിന് ആദിഥേയത്വം വഹിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

Sub Editor

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

15 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

1 day ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

1 day ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago