America

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ്‌ ഉദ്ഘാടനം ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു -പി പി ചെറിയാൻ

ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന  44-ാമത്  ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടനം  നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ്  നിർവഹിച്ചു .

2023 ജൂലൈ 20 വ്യാഴാഴ്ച വൈകീട്ട്  ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ   ചേർന്ന  ഉദ്ഘാടന സമ്മേളനത്തിൽ മിഡ്‌വെസ്റ്റ് മേഖല ആരാധനക്ക് നേത്ര്വത്വം നൽകി. റവ അജിത് കെ തോമസ്(സെന്റ് തോമസ് എംടിസി) ,ഡി.വൈ.എഫ് കൗൺസിൽ – ഷോൺ മാത്യു എന്നിവർ  സ്വാഗതം ആശംസിച്ചു.റവ.ജെയ്സൺ  തോമസ്  ആമുഖം പ്രസംഗം നടത്തി . തുടർന്നു ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് അധ്യക്ഷ പ്രസംഗം നടത്തുകയും തിരിതെളിച്ചു സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സമ്മേളനത്തിന് അഥിദേയത്വം വഹിച്ചു

അതിനാൽ, സാക്ഷികളുടെ ഒരു വലിയ സമൂഹം  നമുക്കു ചുറ്റും ഉള്ളതിനാൽ, തടസ്സപ്പെടുത്തുന്ന എല്ലാറ്റിനെയും എളുപ്പത്തിൽ വലയുന്ന പാപത്തെയും നമുക്ക് വലിച്ചെറിയാം. വിശ്വാസത്തിന്റെ തുടക്കക്കാരനും പൂർണതയുള്ളവനുമായ യേശുവിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് നമുക്ക് നിർണ്ണയിച്ച ഓട്ടത്തിൽ സ്ഥിരോത്സാഹത്തോടെ ഓടാം. എബ്രായർ 12:1-2 എന്നതാണ് സമ്മേളനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന മുഖ്യ ചിന്താവിഷയം .

റവ മെറിൻ മാത്യു,അബെർഡൻ, സ്കോട്ട്ലൻഡ്,റവ ജെയ്‌സൻ എ തോമസ്, വാൾഡ്‌വിക്ക്, ന്യൂജേഴ്‌സി,ഡോ.ഷോൺ രാജൻ,യോങ്കേഴ്സ്, ന്യൂയോർക്ക് എന്നിവരാണ് പ്രധാന പ്രാസംഗീകർ

റവ.അജിത് കെ.തോമസ് വികാരി,റവ ജെസ്വിൻ എസ് ജോൺ യൂത്ത് ചാപ്ലിൻ,ഏബൽ വർഗീസ്ജനറൽ കൺവീനർ,സോണിയ നൈനാൻ കോ-കൺവീനർ ,ബെൻ മമ്മാരപ്പള്ളിൽ കോ-കൺവീനർ എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകും  ഭദ്രാസന സെക്രട്ടറി: ഷോൺ മാത്യു,ജോയിന്റ് സെക്രട്ടറി: റിയ വർഗീസ്
ട്രഷറർ: ജോതം ബി.സൈമൺ.അസംബ്ലി  പ്രതിനിധി: ഷോൺ വർഗീസ് എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകും

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

6 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

6 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

8 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

9 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago