വാഷിംഗ്ടൺ: എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്ക് ധരിക്കാനായി തയ്യാറാകുകയാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു വിധത്തിൽ പറഞ്ഞാൽ ഇനി വാശി കാണിച്ചിട്ട് ഒരു കാര്യവുമില്ലയെന്ന് അദ്ദേഹത്തിനും മനസിലായി കാണും.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തുന്ന സൈനിക ആശുപത്രി സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപ് മാസ്ക് ധരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കോറോണ വ്യാപകമായി പടരുമ്പോഴും, ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നല്കിയിട്ടും താൻ മാസ്ക് ധരിക്കില്ലയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ സൈനിക ആശുപത്രി സന്ദർശനത്തിൽ മാസ്ക് ധരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാസ്ക് ധരിക്കാൻ ഒരുങ്ങുന്നത്.
മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് ശനിയാഴ്ച സന്ദർശനം നടത്തുന്നത്. ഫോക്സ് ന്യുസിന് നൽകിയ അഭിമുഖത്തിൽ താൻ പരിക്കേറ്റ സൈനികരെയും കോറോണ (Covid19) പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാൻ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…