ഓസ്റ്റിൻ (ടെക്സസ്സ് ): അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ ടെക്സസ്സിൽ നിന്നുള്ള ശ്രീപ്രിസ്റ്റൺ കുൽക്കർണി , നോർത് കരോലിനയിൽ റോണി ചാറ്റർജി, മയിനിൽ നിന്നും സാറാ ഗിദയോൻ എന്നിവർ ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥികളായി മൽസരിക്കുന്ന 118 പേർക്കാണ് ആദ്യ ഘട്ടത്തിൽ എൻഡോവ്മെന്റ് നൽകിയത്. ഇതിൽ അമേരിക്കനായ സാറാ ഗിദയോൻ മയി നിൽ നിന്നും സെനറ്റിലേക്ക് മൽസരിക്കുന്നു.
ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയായ സാറയുടെ എതിരാളി 1997 മുതൽ സെനറ്ററായിരിക്കുന്ന റിപ്പബ്ളിക്ക സ്ഥാനാർത്ഥി സൂസൻ കോളിൻസാണ്. സെനറ്റിലെ കരുത്തുറ്റ നേതാവാണ് സൂസൻ. നോർത്ത് കരോലിനയിൽ നിന്നും സ്റ്റേറ്റ് ട്രഷററായി മൽസരിക്കുന്ന റോണി ചാറ്റർജി, നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡെയ്ൽ പോൾവെല്ലുമായാണ് മൽസരിക്കുന്നത്. ടെക്സസ്സിലെ 22nd കൺ ഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും മൽസരിക്കുന്ന കുൽക്കർണി മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്.ഒബാമയുടെ പിന്തുണ ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. മയിനിൽ നിന്നും മൽസരിക്കുന്ന സാറായ്ക്ക നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാർത്ഥി ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ…
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ…
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ ,…
അയർലണ്ടിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് പരസ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ €32 മില്യൺ വരുമാനം…
ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത്…
ന്യൂയോർക്ക്: നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ സോഹ്‌റാൻ മാംദാനിക്കെതിരെ ജൂത സമൂഹം രംഗത്ത്.…