ഹൂസ്റ്റൺ( ടെക്സസ് )- ഭാര്യയുടെ മുഖത്ത് വെടിവെച്ചുവെന്നാരോപിച്ച് 31 കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗാലിബ് ചൗധരിയെ അറസ്റ്റ് ചെയ്തു കേസെടുത്തു. ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു.
വെടിവയ്പ്പ് സമയത്ത് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് പുറത്തായിരുന്നു, തർക്കമായി തുടങ്ങിയ ഗാർഹിക പീഡന കേസാണെന്നാണ് ഡിപ്പാർട്ട്മെന്റ് ഇതിനെ വിളിക്കുന്നത് ,എച്ച്പിഡി ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.
കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ ഗാലിബ് ചൗധരി ഒരു കുടുംബാംഗത്തെ ക്രൂരമായ ആക്രമണത്തിലൂടെ ഗുരുതരമായ ശാരീരിക പരിക്കുകളേൽപിച്ചതിനാണ് ചൗധരിക്കെതിരെ കുറ്റം ചുമത്തിയതെന്നു തിങ്കളാഴ്ച.പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.
വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ ഷാഡോഡെയ്‌ലിനടുത്തുള്ള ക്ലേ റോഡിലെ 10300 ബ്ലോക്കിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നും അർദ്ധരാത്രിക്ക് ശേഷം ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് പോലീസ് എത്തിയത് അന്വേഷണത്തിൽ 30 കാരിയായ സ്ത്രീയുടെ മുഖത്ത് വെടിയേറ്റതായി കണ്ടെത്തി, തുടർന്നാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്.വെടിയേറ്റ സ്ത്രീയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
രണ്ട് വർഷമായി ചൗധരി വകുപ്പിൽ ഉണ്ടെന്ന് ഫിന്നർ പറഞ്ഞു.സ്വകാര്യതയെ മുൻനിർത്തി യുവതിയുടെ പേര് വെളിപ്പെടുത്തില്ല. 2022 മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായതെന്നു സുഹൃത്തുക്കൾ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…