Ireland

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു


സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു.   
മെമ്പേഴ്സിൻറെ ശാരീരികവും മാനസികവുമായ പരിപാലനത്തിന്  ഈ ചലഞ്ച് വളരെയേറെ സഹായകരമായി. വാട്ടർഫോർഡിൽ നടക്കുവാനും സൈക്കിളിങ്ങിനും  മാത്രമായി നിർമ്മിച്ചിട്ടുള്ള Waterford Greenway, Dumore Cliff   walk തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ  ഈ ചലഞ്ചിന് കൂടുതൽ സഹായകമായി. 100 കിലോമീറ്റർ  പൂർത്തിയായവർക്ക് മെഡൽ വിതരണം  ചെയ്യുന്നതാണ്.

മെമ്പേഴ്സിന്‍റെ ആവശ്യപ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെ 350 കിലോമീറ്റർ ചലഞ്ചുംകൂടി ആരംഭിച്ചു.                                മെയ് ഒന്നാം തീയതി തുടങ്ങിയ ചലഞ്ച് 31 തീയതിയാണ് അവസാനിച്ചത്.
77 ആളുകളാണ് ചലഞ്ചിൽ പങ്കെടുത്തത് അതിൽ 46 ആളുകൾ 100 കിലോമീറ്റർ പൂർത്തിയാക്കി .  എല്ലാം മെമ്പേഴ്സുംകൂടി 6845km കിലോമീറ്റർ നാലാഴ്ച കൊണ്ട് നടന്നു. ചലഞ്ചിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ടും , ഷിജു ശാസ്താംകുന്ന്(പ്രസിഡണ്ട് ), ജോസ് മോൻ എബ്രഹാം (സെക്രട്ടറി),  പിതൃവേദി കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.
വാക്കിംഗ് ചലഞ്ചിൽ നടക്കുന്നതിനിടെ
ഒപ്പിയെടുത്ത ഫോട്ടോകളിൽ , മൊബൈൽ ഫോട്ടോഗ്രാഫി  മത്സരത്തിൽ വിജയിച്ച ഫോട്ടോയും വിജയികളുടെ പേരും താഴെ ചേർക്കുന്നു..
ഒന്നാം സമ്മാനം Amith Pareman Sunny
രണ്ടാം സമ്മാനം രണ്ട് പേർക്ക് Joemol Josemon and Victor George.
മൂന്നാം സമ്മാനം
Nincy Goggy

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

9 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

12 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

13 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

17 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

1 day ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago