America

ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഒഐസിസി യൂഎസ്‍എ ഉന്നതതല സംഘം പുതുപ്പള്ളിയിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ്  ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമാക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഉന്നതതലസംഘവും.

ദേശീയ ഭാരവാഹികളായ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ട്രഷറർ സന്തോഷ് എബ്രഹാം, മീഡിയ ചെയർമാൻ പി.പി.ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവർ  ഭാഗഭാക്കാകുന്നത്.

ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ഗ്ലോബൽ തലത്തിൽ ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് .ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫിസുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഭവനസന്ദര്‍ശനം, പ്രവാസി സംഗമം തുടങ്ങി വിവിധ പ്രചരണ പരിപാടികള്‍ ഈ  ദിവസങ്ങളില്‍ സംഘടിപ്പിച്ചു വരുന്നു.

ഇപ്പോൾ കേരളത്തിലുള്ള. ഒഐസിസി യുഎസ്എ യുടെ എല്ലാ പ്രവർത്തകരും നാഷനൽ, റീജിയണൽ, ചാപ്റ്റർ നേതാക്കളും തിരഞ്ഞെടുപ്പ് സംഘനേതാക്കളുമായി  ബന്ധപെട്ട് ഉപ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ ഭാഗഭാക്കാക്കണമെന്നും ചാണ്ടി ഉമ്മനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിൽ പങ്കാളികളാകണമെന്നും നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് (വാട്സ്ആപ് നമ്പറുകൾ ) 

ബേബി മണക്കുന്നേൽ – 713 291 9721
സന്തോഷ് എബ്രഹാം – 215 605 6914
പി.പി. ചെറിയാൻ – 214 450 4107
പ്രദീപ് നാഗനൂലിൽ – 469 449 1905

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

16 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

23 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago