Entertainment

റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

നവാഗതനായ ഉബൈനി
സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ  ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി.
എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു.S,ഒമർ ലുലു, നജീം കോയ
എന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്
പി.എസ്.സി.പരീക്ഷയെഴുതി കെ.എസ്..ആർ.ടി.സി.കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിൻ്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന കണ്ടക്ടർ പോസ്റ്റിൽ എം .പാനലിൽക്കൂടി നിയമിതയായ ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ നർമ്മത്തിന് മുൻതൂക്കം നല്കി കുടുoബ പ്രേക്ഷകരിലേക്ക്  ഉബൈനി അവതരിപ്പിക്കുന്നത്.

യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് ഈ ചിത്രത്തിലെ നായകനായ കോരയെ അവതരിപ്പിക്കുന്നത്.
പൂമരം, ഹാപ്പി സർദാർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മെറിൻ ഫിലിപ്പ് ഗൗതമിയേയും അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ
റാഹേലിനെ അവതരിപ്പിക്കുന്നത് സ്മിനു സിജോ യാണ്.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൂടിയാണ് റാഹേൽ. ചിത്രത്തിന്റെ ടൈറ്റിൽ പോലും റാഹേലിന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

റാഹേലും മകൻ കോരയും – അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സ്മിനു സിജോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കഥാപാത്രം കൂടിയായിരിക്കും ഈ ചിത്രത്തിലെ റാഹേൽ.
അൽത്താഫ് സലിം, മനു പിള്ള ,വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധുപുന്നപ്ര, പവിത്രൻ,കോട്ടയം പുരുഷൻ, കോബ്രാ രാജേഷ്, റഫീഖ്, ശിവൻ അയോദ്ധ്യാ ,ഹൈദരാലി, ബേബി എടത്വ ഷാജി.കെ.ജോർജ് ,ജോമോൻ എടത്വ അർണവ് വിഷ്ണു ,ജോപ്പൻ മുറിയായിക്കൽ, രശ്മി അനിൽ ,മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത കഥാകൃത്ത് ബേബി എടത്വാ യാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.
ഹരിനാരായണൻ ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്ന് മൃദുല വാര്യർ, നിത്യാ മാമൻ,സിയാഉൽ ഹഖ്,അരവിന്ദ് നായർ, അഭിലാഷ്,വൈഗാലക്ഷ്മി എന്നിവർ പാടിയിരിക്കുന്നു.

ഷിജി ജയദേവനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – അബു താഹിർ .
കലാസംവിധാനം – വിനേഷ് കണ്ണൻ:
കോസ്റ്റ്യം -ഡിസൈൻ – ഗോകുൽ.കെ.മുരളി.
വിപിൻദാസ്.
മേക്കപ്പ് – സിജേഷ് കൊണ്ടോട്ടി .
നിശ്ചല ഛായാ ഗ്രഹണം – അജേഷ് ആവണി,
ഡിസൈൻസ്-യെല്ലോ ടൂത്ത്,
ഡി ഐ – വിസ്ത ഒബ്സ്ക്യൂറ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ജോമോൻ എടത്വ ,ഹരീന്ദ്രനാഥ്,ശ്രീജിത്ത് നന്ദൻ.
ഫിനാൻസ് കൺട്രോളർ-ഷെബിൻ ചാക്കോ
പ്രൊഡക്ഷൻ മാനേജേഴ്സ് -ഹരീഷ് കോട്ട വട്ടം., നസ്റുദ്ദീൻ പയ്യന്നൂർ:
പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല.
കൈനകരി ,ചമ്പക്കുളം, കഞ്ഞിപ്പാടം,നെടുമുടി,കാക്കാഴം, ആലപ്പുഴ
എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി ഉടൻ തന്നെ തിയേറ്റർ റിലീസിലൂടെ പ്രേക്ഷരിലേക്കെത്തും.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

8 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

8 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

10 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

12 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago