America

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ആദരിച്ചു -പി.പി. ചെറിയാൻ

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിനെ ഒഐസിസിയുഎസ്എ ആദരിച്ചു.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട  സ്വീകരണ സമ്മേളനത്തിലായിരുന്നു  ആദരവ്. 

ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ വൈകുന്നേരം 6.30 യ്ക്ക് നടത്തിയ സമ്മേളനത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ചു.സതേൺ റീജിയനൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി  സ്വാഗതമാശംസിച്ചു.



ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ മൂവര്ണ ഷാളും പ്രസിഡണ്ട് ബേബി മണക്കുന്നേൽ  പൊന്നാടയും കെൻ മാത്യുവിനെ അണിയിച്ചു ആശംസകൾ അറിയിച്ചു. 

കെൻ മാത്യുവിന്റെ ക്യാമ്പയിൻ കൺവീനറായിരുന്ന അനിൽ ആറന്മുള, ഒഐസിസി യൂഎസ്‍എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ഷീല ചെറു, അലക്സ് തെക്കേതിൽ ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ്, മൈസൂർ തമ്പി, എബ്രഹാം തോമസ്, ഫിന്നി രാജു, സൈമൺ വാളച്ചേരിൽ, ജോയ് എൻ.ശാമുവേൽ,  ബിജു ചാലക്കൽ, തോമസ് എബ്രഹാം, ഡാനിയേൽ ചാക്കോ, ബാബു ചാക്കോ, ജോർജ്‌ ജോസഫ്, സാം ജോസഫ്,എ.സി ജോർജ്, രാജീവ് അർണോൾഡ്, ജോർജ് കൊച്ചുമ്മൻ, വർഗീസ് ചെറു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

മേയർ കെൻ മാത്യു സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. തന്റെ പഴയകാല ജീവിതാനുഭവങ്ങൾ പങ്കിട്ട മേയർ  അമേരിക്കയിലേക്ക് വരുന്നതിനു മുമ്പുള്ള ബോംബെ അനുഭവങ്ങളും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായിരുന്ന അനുഭവവും പങ്കിട്ടു.. അവിടെ അന്ധേരി ജോഗേശ്വരി മണ്ഡലം സെക്രെട്ടറിയായിരുന്നു.അവിടുത്തെ പഠനകാലയളവിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുവിന്റെ സജീപ്രവർത്തകനും കൂടിയായിരുന്നു.  ഒഐസിസി യൂഎസ്‍എയുടെ സജീവ പ്രവത്തകനുമാണ് കെൻ മാത്യു. 

വിജയാഹ്‌ളാദ സൂചകമായി എല്ലവർക്കും ലഡ്ഡുവും നൽകി.സമ്മേളന ശേഷം ഡിന്നറും ഉണ്ടായിരുന്നു.

ചാപ്റ്റർ ട്രഷറർ മൈസൂർ തമ്പി നന്ദി പ്രകാശിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

11 hours ago

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

14 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

14 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

15 hours ago

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

1 day ago

Anointing Fire Bible Convention നവംബർ 28-ന് ഡബ്ലിനിൽ

ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച  Blessed…

2 days ago