America

ജനനായകന്റെ വേർപാടിൽ ഒഐസിസിയുഎസ്എ നാഷണൽ കമ്മിറ്റി അനുശോചിച്ചു -പി പി ചെറിയാൻ

ഹൂസ്റ്റൺ: അതിരുകളില്ലാതെ ജനങ്ങളെ സ്നേഹിച്ച, പാവങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായിരുന്ന ജനനായകൻ ഉമ്മൻ ചാണ്ടിയുടെ അകാല വേര്പാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് യുഎസ്എ (ഒഐസിസി യു എസ്എ) വിളിച്ചുകൂട്ടിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഉമ്മൻ ചാണ്ടിയെ  കാലങ്ങളായി ചേർത്ത് പിടിച്ചവരും ഉമ്മൻ ചാണ്ടി ചേർത്ത് പിടിച്ചവരുമായിരുന്നു . ജൂലൈ 19 നു ചൊവ്വാഴ്ച വൈകുന്നേരം 9 മണിക്ക് (ഈസ്റ്റേൺ സമയം) സൂം പ്ലാറ്റ്  ഫോമിൽ  കൂടിയ  സമ്മളനത്തിൽ എല്ലാവരും നേതാവുമായി ബന്ധപ്പെട്ട വ്യക്തിപരമായ  മധുരസ്മരണകൾ പങ്കിട്ടു

ജനറൽ സെക്രട്ടറി ജീമോൻ റാന്നി ആമുഖപ്രസംഗം നടത്തി . കോണ്‍ഗ്രസിന്റെ പെരുമയുള്ള മുഖമായി ഉമ്മന്‍ ചാണ്ടി വളര്‍ന്നപ്പോഴും എളിമ കൈവിടാതെ സൂക്ഷിച്ചു. പ്രതിസന്ധികളില്‍ തണല്‍വിരിച്ചും ആരോപണങ്ങളില്‍ പുഞ്ചിരിച്ചും നെഞ്ചുവിരിച്ചു നടന്നു. അത്രമേല്‍ പൊതുപ്രവര്‍ത്തനത്തിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി. സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം നടത്തി വന്ന ശ്രമങ്ങള്‍ മറ്റൊരു നേതാവിനും സങ്കല്‍പ്പിക്കാന്‍ കഴിയാത്തതായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി നടന്ന താന്‍ നേതാവായി ഇരിക്കാനില്ല എന്ന് സ്വയം പ്രഖ്യാപിച്ചു. വാതില്‍ ചാരാത്ത പുതുപ്പള്ളി വീട് ജനങ്ങള്‍ക്കായി തുറന്നിട്ടപ്പോഴും അദ്ദേഹം പറയാതെ പറഞ്ഞതും ഇതുതന്നെയായിരുന്നുവെന്നു ജീമോൻ റാന്നി ആമുഖപ്രസംഗത്തിൽ പറഞ്ഞു .

പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഓ ഐ സി സി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സൂം പ്ലാറ്റ് ഫോമിൽ കൂടി നടത്തിയ “ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വാർഷികാഘോഷ വേളയിൽ” തന്റെ ശാരീരിക പ്രയാസത്തെ പോലും മാറ്റിവച്ചു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം പ്രസിഡണ്ട് ഓർപ്പിച്ചു.

ചെയർമാൻ ജെയിംസ് കൂടൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
  
“ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടി പേര്. സ്വാന്തനവും പ്രതീക്ഷയുമായിരുന്ന  ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല.  ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചു വരവേ മൺ മറഞ്ഞു പോയ ആ വലിയ നേതാവിന്റെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുന്നു.കെപിസിസിയുടെ പോഷകസംഘടനയായ ഒഐസിസിയുടെ പ്രവർത്തനാരംഭം  മുതൽ നൽകി തന്ന എല്ലാ ഉപദേശങ്ങളെയും ഞങ്ങൾ സ്മരിക്കുന്നു. ആ വലിയ നേതാവിന്റെ നിര്യാണത്തിൽ ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർക്കും ഒഐസിസി യുഎസ്എ) അനുശോചനം അറിയിക്കുന്നു.”

തുടർന്ന് നേതാവിനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചു.

തുടർന്ന് വിവിധ ചാപ്റ്ററുകളെ പ്രതീനിധീകരിച്ച്‌ ചാപ്റ്റർ പ്രസിഡന്റുമാരായ അനിൽ ജോസഫ് മാത്യു (സാൻ ഫ്രാൻസിസ്‌കോ) ലൂയി ചിക്കാഗോ (ചിക്കാഗോ),പ്രദീപ് നാഗനൂലിൽ (ഡാളസ്) ജോർജി വർഗീസ് (ഫ്ലോറിഡ) വാവച്ചൻ മത്തായി (ഹൂസ്റ്റൺ) എന്നിവർ സ്മരണകൾ അയവിറക്കി അനുശോചനം അറിയിച്ചു.

നാഷണൽ വൈസ് പ്രസിഡന്റുമാരായ ഡോ. മാമ്മൻ, സി.ജേക്കബ്, സജി എബ്രഹാം,മീഡിയ ചെയർമാൻ പി.പി. ചെറിയാൻ, വനിതാ വിഭാഗം ചെയർ മിലി ഫിലിപ്പ്, സെക്രട്ടറി രാജേഷ് മാത്യു, ജോയിന്റ് ട്രഷറർ ലാജി തോമസ്, ഈസ്റ്റേൺ റീജിയൻ പ്രസിഡണ്ട് സാജൻ കുര്യൻ,    സതേൺ റീജിയൻ പ്രസിഡണ്ട് സജി ജോർജ്, സതേൺ റീജിയൻ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, വെസ്റ്റേൺ റീജിയൻ പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് തോമസ് (അജി), ബിജു കൊമ്പാശ്ശേരിൽ, ഫ്ലോറിഡ ചാപ്റ്റർ ജനറൽ സെക്രട്ടറി ജോർജ് മാലിയിൽ, ജെയിൻ വതിയേലിൽ (ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറി) , ബിജോയ് സേവിയർ തുടങ്ങിയവർ അനുശോചന പ്രസംഗങ്ങൾ നടത്തി.
ട്രഷറർ സന്തോഷ് എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

5 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

7 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago