ഒക്ലഹോമ : ഒക്‌ലഹോമ സ്‌കൂളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനും മാർഗനിർദേശം നൽക്കുന്നതിനും നിർബന്ധിക്കുമെന്നും ഉത്തരവിനെ എതിർക്കുന്ന ജില്ലകളെ” അടിച്ചമർത്തുമെന്നും ഒക്‌ലഹോമ സംസ്ഥാന സൂപ്രണ്ട് പറഞ്ഞു. അഞ്ച് മുതൽ 12 വരെയുള്ള വിഷയങ്ങളും ഗ്രേഡ് തലങ്ങളും അനുസരിച്ച് ബൈബിൾ എങ്ങനെ പഠിപ്പിക്കണമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ വിശദമാക്കുന്നു.ഒക്‌ലഹോമ സ്റ്റേറ്റ് സൂപ്രണ്ട് റയാൻ വാൾട്ടേഴ്‌സ് ബുധനാഴ്ച പബ്ലിക് സ്‌കൂളുകളിൽ സംസ്ഥാനത്തിൻ്റെ വിവാദ ബൈബിൾ മാൻഡേറ്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
5 മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ അധ്യാപകരോട് വാൾട്ടേഴ്‌സ് അവരുടെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉത്തരവിട്ടു, “നമ്മുടെ രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ചരിത്രപരമായ സന്ദർഭവും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ” ബൈബിൾ ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു
ഈ ഉത്തരവിനെത്തുടർന്ന് സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകളിൽ നിന്നും ഒക്ലഹോമ എജ്യുക്കേഷൻ അസോസിയേഷനിൽ നിന്നും അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, മറ്റ് സ്കൂൾ ജീവനക്കാർ എന്നിവരുടെ കൂട്ടായ്മയിൽ നിന്നും .തീവ്രമായ പ്രതികരണം ഉണ്ടായി –
ഭരണഘടനാ സാധുതയെക്കുറിച്ച് പറയുമ്പോൾ, യു.എസ് സുപ്രീം കോടതി സ്കൂളുകളിലെ നിർബന്ധിത മതപരമായ ആചാരങ്ങൾ അല്ലെങ്കിൽ പാഠങ്ങൾക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു
1980-ൽ, കെൻ്റക്കിയുടെ അന്നത്തെ നിയമം പത്ത് കൽപ്പനകളുടെ ഒരു പകർപ്പ് പൊതു ക്ലാസ് മുറികളിൽ പോസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുന്നത് “മതേതര നിയമനിർമ്മാണ ലക്ഷ്യങ്ങളില്ലാത്തതും” “വ്യക്തമായി മതപരമായ സ്വഭാവമുള്ളതുമാണ്” എന്ന് സുപ്രീം കോടതി നിർണ്ണയിച്ചു.
അതിന് ഏകദേശം 20 വർഷം മുമ്പ്, സ്‌കൂൾ സ്‌പോൺസർ ചെയ്യുന്ന ഭക്തിനിർഭരമായ പ്രാർത്ഥനയും പൊതുവിദ്യാലയങ്ങളിലെ ബൈബിൾ വായനയും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
വാർത്ത: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…