America

ഉമ്മൻചാണ്ടി – സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ആദരിച്ച അതുല്യ പ്രതിഭ – ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് -പി പി ചെറിയാൻ

ഡാളസ് :ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി .

സ്വതന്ത്ര മാധ്യമപ്രവർത്തനത്തേയും മാധ്യമ പ്രവർത്തകരെയും  ആദരികുകയും അംഗീകരിക്കുകയും ചെയ്ത  ശ്രീ ഉമ്മൻചാണ്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഷ്കളങ്കനായ വ്യക്തിത്വത്തിന് ഉടമയും അഴിമതിയുടെ കണിക പോലും ഏൽക്കാത്ത   ജനനായകനും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് ശ്രീ സിജു വി ജോർജ് തൻറെ അനുശോചന പ്രസംഗത്തിൽ ചൂണികാട്ടി  , അദ്ദേഹവുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തുവാനും,സുദീർഘമായി ഇൻറർവ്യൂ ചെയ്യുവാനും കഴിഞ്ഞത് തൻറെ  പത്ര പ്രവർത്തക രംഗത്തെ ഒരു അമൂല്യ അനുഭവമായി ഇന്നും തന്റെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് ശ്രീ സിജു വി. ജോർജ് അനുസ്മരിച്ചു.

ജീവിതയാത്രയിൽ  അഭിമുഖികരിക്കേണ്ടി വന്ന  സംഘര്ഷനിര്ഭരമായ അവസരങ്ങളിൽ അടിയുറച്ച ദൈവവിശ്വാസം അതിനെയെല്ലാം അതിജീവിക്കുവാൻ ശ്രീ ഉമ്മൻചാണ്ടിക്കു ശക്തിപകർന്നിരുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ജനറൽ സെക്രട്ടറി സാം മാത്യു അഭിപ്രായപ്പെട്ടു

അമ്പതിലധികം വർഷത്തെ വ്യക്തിബന്ധം തനിക്ക് ശ്രീ ഉമ്മൻചാണ്ടിയുമായി  ഉണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തകനായ ശ്രീ പി പി ചെറിയാൻ  അനുസ്മരിച്ചു. ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കോൺഗ്രസ് പാർട്ടിക്കും കേരള ജനതയ്ക്ക് ആകമാനവും ഒരു തീരാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സന്ദർഭങ്ങളിൽ ശ്രീ ഉമ്മൻ ചാണ്ടിയുമായി  അടുത്ത് ഇടപെടുവാനും പല പദ്ധതികളിലും സഹകരിക്കുവാനും ഇടയായതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  അഡ്വൈസറി ബോർഡ് മെമ്പറും മുൻ പ്രസിഡന്റുമായ ശ്രീ സണ്ണി മാളിയേക്കൽ തൻറെ അനുഭവങ്ങളിലൂടെ പങ്കുവെച്ചു.

അമേരിക്കയിൽ വരുവാൻ തടസ്സമായി നിന്ന് ചില സാങ്കേതിക പ്രശ്നങ്ങളെ  ശ്രീ ഉമ്മൻചാണ്ടി പരിഹരിച്ചതു കൊണ്ട് മാത്രമാണ് തനിക്ക് അമേരിക്കയിൽ വരുവാൻ കഴിഞ്ഞതെന്നും അതിന് അദ്ദേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും ട്രഷറർ ശ്രീ ബെന്നി ജോൺ പ്രസ്താവിച്ചു.അഡ്വൈസറി ബോർഡ് ചെയര്മാൻ ബിജിലി ജോർജ്, പ്രസാദ് തിയോടിക്കൽ ,അഞ്ചു ബിജിലി എന്നിവരും തങ്ങളുടെ സ്മരണകൾ പങ്കുവെച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

14 hours ago

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

17 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

18 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

18 hours ago

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

2 days ago

Anointing Fire Bible Convention നവംബർ 28-ന് ഡബ്ലിനിൽ

ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച  Blessed…

2 days ago