Categories: AmericaInternational

വലയിൽ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡിൽ ഫിഷ് ‘ലോക റിക്കാർഡ് – പി.പി.ചെറിയാൻ

ഒക്കലഹോമ: ഒക്കലഹോമ കീ സ്റ്റോൺ തടാകത്തിൽ ഫിഷിങ്ങിന് ഇറങ്ങിയതായിരുന്നു കോറി വാട്ടേഴ്സ്. വല ഉയർത്തിയപ്പോൾ തന്റെ കണ്ണുകളെ പോലും കോറിക്ക് വിശ്വസിക്കാനായില്ല. ലോക റിക്കാർഡും സംസ്ഥാന റിക്കാർഡു തകർത്ത മൽസ്യമാണ് താൻ പിടികൂടിയതെന്നും കൂറ്റൻ പാഡിൽ ഫിഷിന് 151.9 പൗണ്ട് തൂക്കവും ആറടി നീളവും. ഉടനെ ഒക്കലഹോമ വൈൽഡ് ലൈഫ് കൺസർവേഷൻ നോർത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരം അറിയിച്ചു. 

അവർ സ്ഥലത്തെത്തി മൽസ്യത്തിന്റെ തൂക്കവും നീളവും അളന്നതിനു ശേഷം റിക്കാർഡുകൾ പരിശോധിച്ചപ്പോഴാണ് പിടികൂടിയ പാഡിൽ ഫിഷ് പുതിയ ലോക റിക്കാർഡ് സൃഷ്ടിച്ചതായി മനസ്സിലായത്.സംസ്ഥാന റിക്കാർഡും ഭേദിച്ചിരുന്നു.

ഇതിനു മുമ്പത്തെ റിക്കാർഡ് ,ഈ തടാകത്തിൽ നിന്നു തന്നെ പിടി കൂടിയ 146 പൗണ്ടും 11 ഔൺസുമുള്ള പാഡിൽ ഫിഷായിരുന്നു.  1997- ജനുവരി നാലിന് കീസ്റ്റോൺലേക്ക് സാൾട്ട് ക്രീക്ക് ഏരിയയിൽ നിന്നും പിടികൂടിയ പുതിയ റെക്കോർഡ് ലഭിച്ച പാഡിൽ ഫിഷിന് അന്ന് 2 വർഷത്തെ വളർച്ചയും ഏഴ് പൗണ്ട് തൂക്കവും രണ്ടടി നീളവുമായിരുന്നുവെന്ന് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകർ പറഞ്ഞു.

അന്ന് അടയാളപ്പെടുത്തി വിട്ടയച്ച ഈ മൽസ്യത്തെഗാർ മിൽ ലൈവ് സ്കോകോപ് സോനാർ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതെന്നും ഇവർ പറഞ്ഞു.ഇത്തവണയും വീണ്ടും അടയാളപ്പെടുത്തലിനു ശേഷം മൽസ്യത്തെ തടാകത്തിലേയ്ക്ക് വിട്ടയയ്ക്കുകയായിരുന്നു. കേറി വാട്ടേഴ്സിനോടൊപ്പം മകൻ സ്റ്റെറ്റ്സണും ഈ അപൂർവ്വ മൽസ്യബന്ധനത്തിന് സാക്ഷ്യം വഹിച്ചു.

Cherian P.P.

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

3 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

21 hours ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

24 hours ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

1 day ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago