America

ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തില്ല

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് ഫൈസര്‍ വാക്‌സിനേഷന് ആഗോളതലത്തില്‍ ഗുണനിലവാരവും ഫലപ്രാപ്തിയും പരിഗണിച്ച് അംഗീകാരം നല്‍കിയത്. ഇതോടെ ലോകത്തുള്ള നിരവധി രാജ്യങ്ങള്‍ ഉടന്‍ ഫൈസര്‍ വാക്‌സിനേഷന്‍ വിതരണത്തിനായി അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫൈസര്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യയില്‍ മരുന്നുകളുടെയും വാക്‌സിനുകളുടെയും വ്യാപകമായ ഉപയോഗത്തിനും വിതരണത്തിനും ഡ്രഗ്‌സ് കണ്‍ട്രാളര്‍ ജനറലിന്റെ പ്രത്യേക അനുവാദം വേണം. എന്നാല്‍ ഫൈസര്‍ അനുമതി ചോദിച്ചുവെങ്കിലും വിഗ്ദസമതിക്ക് മുന്നില്‍ പ്രത്യേക അവതരണം ഇനിയും നടത്തിയട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിശദമായ ഈ അവതരണവും കൂടാതെ വിവിധ ട്രയലുകളുടെ ഡാറ്റയും അവയെ സംബന്ധക്കുന്ന വിശദമായ പരിശോധന കൂടി പൂര്‍ത്തിയായാല്‍ മാത്രമെ ഇന്ത്യയില്‍ അനുവാദം ലഭിക്കുകയുള്ളൂ. എന്നാല്‍ ഈ വാക്‌സിനേഷന്‍ന്റെ ഉയര്‍ന്ന വിലയും സൂക്ഷിക്കാനുള്ള മൈനസ് 70 ഡിഗ്രി സെല്‍ഷ്യസും വളരെ നിര്‍ണ്ണായകമാണ്.

Newsdesk

Recent Posts

ബെൽഫാസ്റ്റിൽ  സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ്  ശ്രദ്ധേയമായി

ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…

1 hour ago

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

16 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

17 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

23 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

1 day ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

2 days ago