America

കരുതലിന്റെ കാരുണ്യ സ്പർശവുമായി ഫിലാഡൽഫിയ ബഡി ബോയ്സ്

ഫിലാഡെൽഫിയ: പുറംലോകമറിയാതെയും, വളരെ ചുരുക്കമായി മാത്രം വാർത്തകളിൽ ഇടംപിടിക്കുന്നതുമായ മികച്ച നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നോർത്ത് അമേരിക്കയിലെ ശക്തമായ യുവജന കൂട്ടായ്മയാണ് ഫിലാഡൽഫിയയിലെ ബഡി ബോയ്സ്. ഈ ശക്തമായ കൂട്ടായ്മയിൽ ഫിലഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ലധികം അംഗങ്ങൾ സേവന സന്നദ്ധതയോടുകൂടി പ്രവർത്തിക്കുന്നു.

നാളിതുവരെയായി കേരളത്തിലും ഫിലഡൽഫിയിലുമായി ഒട്ടനവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തിമുന്നേറുന്ന ഒരു കൂട്ടായ്മയാണിത്. കഴിഞ്ഞ ഏതാനും നാളുകളായി ഈ സൗഹൃദ കൂട്ടായ്മയുടെ സ്നേഹവുംകാരുണ്യവും അനുഭവിച്ചറിഞ്ഞവർ അനേകരാണ്. സമ സൃഷ്ടികളെ കരുതുവാൻ ഉള്ള ഒരു മനസ്സ് ഈ കൂട്ടായ്മയുടെപ്രത്യേകതയാണ്. പ്രവാസ മണ്ണിൽ ജീവിക്കുമ്പോഴും തങ്ങൾക്ക് ലഭിച്ച സൗഭാഗ്യം തങ്ങൾക്ക് മാത്രമല്ല എന്നും, തങ്ങളുടെപിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൂടി പങ്കുവയ്ക്കണം എന്ന ആഗ്രഹമാണ്‌ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം.

ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരുന്ന എറണാകുളം സ്വദേശിയായ ഒരു വ്യക്തി ഹാർട്ട് വാൽവ് സംബന്ധമായഅസുഖങ്ങളാൽ ചികിത്സയ്ക്കുള്ള മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന വിവരം അറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വാൽവ് ട്രാൻസ്പ്ലാൻറ് ചെയ്യുവാനായി ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ പെട്ടന്ന് സമാഹരിക്കുകയും, നാട്ടിലേക്കു അവധിക്കു പോകാനായി യാത്രയാകുന്ന ബഡി ബോയ്സ് അംഗം നിബു ഫിലിപ്പിന് സമാഹരിച്ച തുക ഏൽപ്പിക്കുകയും, നാട്ടിലെത്തിയ നിബു ആ തുക എറണാകുളത്തു താമസിക്കുന്ന അദ്ദേഹത്തിന് കൈമാറുകയുമുണ്ടായി. . ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അർപ്പിക്കുന്നതായി ബഡി ബോയ്സ് വക്താക്കൾ അറിയിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

15 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

17 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago