അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്‌സ്പ്രസ് ഹോട്ടലീലാണ് സംഭവം നടന്നത്.
ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസർമാർ ഹോട്ടലിലെത്തിയത്.
35-കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിക്കുകയും നിലവിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വർഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്.
ഭൂട്ടാനിൽ ജനിച്ച് പത്ത് വർഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ പ്രദീപിന്റെ കുടുംബം വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
വാർത്ത: പി.പി.ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…