America

ശിക്ഷിക്കപ്പെട്ട പ്രോ-ലൈഫർമാർക്ക് മാപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ന്യൂയോർക് :ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് പുറത്ത് പ്രാർത്ഥിക്കുകയും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ സ്ത്രീകളെ ജീവിതം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെട്ട 23 പ്രോ-ലൈഫ് പ്രതികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി.

“അവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടിയിരുന്നില്ല. അവരിൽ പലരും പ്രായമായവരാണ്. ” പ്രസിഡന്റ് പറഞ്ഞു.”മാപ്പു നൽകുന്ന ഉത്തരവിൽ  ഒപ്പിടുന്നത് വലിയ ബഹുമതിയാണ്,” അദ്ദേഹം പറഞ്ഞു.ട്രംപ് ഒപ്പിട്ട ശേഷം, “അവർ വളരെ സന്തോഷിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിന് ഒരു ദിവസം മുമ്പാണ് ട്രംപിന്റെ മാപ്പ് നൽകൽ പ്രഖ്യാപനം

2021 മുതൽ, ബൈഡൻ-ഹാരിസ് ഭരണകൂടത്തിന്റെ നീതിന്യായ വകുപ്പ് കുറഞ്ഞത് 50 പ്രോ-ലൈഫ് വക്താക്കൾക്കെതിരെ ക്രിമിനൽ അല്ലെങ്കിൽ സിവിൽ കേസുകൾ ഫ്രീഡം ഓഫ് ആക്‌സസ് ടു ക്ലിനിക് എൻട്രൻസസ് അഥവാ FACE ആക്ടിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ഇരുപത്തിയൊന്ന് പേർ കുറ്റക്കാരായി, 10 പേർ തടവിലാണ്. മൂന്ന് പേരെ തടവിലാക്കി വിട്ടയച്ചു.

ട്രംപ്  തന്റെ പ്രചാരണ വേളയിൽ അധികാരമേറ്റാൽ ഉടൻ തന്നെ ഈ പ്രോ-ലൈഫർമാർക്ക് മാപ്പ് നൽകുമെന്ന് സൂചിപ്പിച്ചിരുന്നു

“ഇതിന്റെ പേരിൽ നിരവധി ആളുകൾ ജയിലിലാണ്,” ട്രംപ് ജൂണിൽ ഫെയ്ത്ത് ആൻഡ് ഫ്രീഡം കോളിഷൻ കോൺഫറൻസിൽ പറഞ്ഞു. “ആദ്യ ദിവസം തന്നെ ഞങ്ങൾ അത് ഉടൻ പരിഹരിക്കും.”

 ട്രംപ് തങ്ങൾക്ക് മാപ്പ് നൽകുമെന്ന വാഗ്ദാനം പാലിക്കുമെന്നും അതിനിടയിൽ ദൈവം അവരുടെ തടവ് തന്റെ മഹത്വത്തിനായി ഉപയോഗിക്കുമെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു.ഇപ്പോൾ മാപ്പ് ലഭിച്ച പ്രോ-ലൈഫ് പ്രതികളിൽ പലരും പറഞ്ഞു.

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടൺ ഡി.സി: ടൈം  മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…

7 hours ago

യേശു ക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …

7 hours ago

ലൈംഗികാതിക്രമ ആരോപണം; കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…

8 hours ago

സിയാറ്റിൽ നാഷണൽ നോർഡിക് മ്യൂസിയത്തിൽ ജീവനക്കാരുടെ സമരം

സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…

8 hours ago

യു.എസ് ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…

8 hours ago

മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം

പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…

8 hours ago