ന്യൂയോർക്: ഗാസയെ പിന്തുണച്ച് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രതിഷേധക്കാർ ക്യാമ്പ് ചെയ്തതിനെത്തുടർന്ന്, യു എസ് കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകളുൾപ്പെടെ 100-ലധികം ആളുകളെ അറസ്റ്റുചെയ്യുകയും സമൻസ് അയയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതിഷേധക്കാർ യൂണിവേഴ്സിറ്റിയുടെ സൗത്ത് ലോണിലെ സ്ഥലം 30 മണിക്കൂർ പ്രതിരോധിച്ചതായി വ്യാഴാഴ്ച അറസ്റ്റിന് ശേഷം മേയർ എറിക് ആഡംസ് പറഞ്ഞു. കൊളംബിയ ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റിനോട് സഹായം അഭ്യർത്ഥിച്ചുവെന്നും വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തുവെന്നും എന്നാൽ ക്യാമ്പസ് വിട്ടു പോകാൻ വിസമ്മതിക്കുകയാണെന്നും പോലീസ് പറഞ്ഞു.
“കൊളംബിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പ്രതിഷേധങ്ങളുടെയും ശബ്ദമുയർത്തിയതിൻ്റെയും അഭിമാനകരമായ ചരിത്രമുണ്ട്” എന്നും എന്നാൽ സർവകലാശാല നയങ്ങൾ ലംഘിക്കാൻ അവർക്ക് അവകാശമില്ലെന്നും ആഡംസ് പറഞ്ഞു.
ഒമറിൻ്റെ മകൾ ഇസ്ര ഹിർസി (21) മാൻഹട്ടനിലെ അയൽപക്കത്തെ ബർണാഡ് കോളേജിൽ പഠിക്കുന്നു. “വംശഹത്യ നേരിടുന്ന പലസ്തീനികൾക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് താൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികളെങ്കിലും സസ്പെൻഡ് ചെയ്തതായി ഇസ്ര ഹിർസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പറഞ്ഞു. ന്യൂയോർക്ക് സിറ്റി സ്‌കൂളിലെ മൂന്ന് വർഷത്തിനിടെ വിദ്യാർത്ഥി ആക്ടിവിസ്റ്റെന്ന നിലയിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണെന്നും പലസ്തീനികൾക്കുവേണ്ടി വാദിക്കുന്ന ഒരു വിദ്യാർത്ഥി ഗ്രൂപ്പിൻ്റെ സംഘാടകയായ ഹിർസി പറഞ്ഞു.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…