America

മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറിന് പ്രണാമം !!!

By: ഡയസ് ഇടിക്കുള(ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്)   

മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രിയും, പ്രകൃതി സംരക്ഷണ സമരങ്ങളുടെ മുന്നണി പോരാളിയും, നിരാലംബരുടെ കാവലാളും, ഗാന്ധിയൻ ചിന്തകൾ ജീവിതത്തിൽ സ്വാംശീകരിച്ച പ്രീയപ്പെട്ട സുഗതകുമാരി ടീച്ചറിന് പ്രണാമം!!!
അനന്തപുരിയിലെ വിദ്യാഭ്യാസ കാലയളവിലാണ് സുഗതകുമാരി ടീച്ചറിന്റെ പ്രഭാഷണങ്ങൾ അടുത്തിരുന്നു കേൾക്കാൻ അവസരമുണ്ടായത്. എഴുത്തിലും പ്രഭാഷണത്തിലും പ്രതിപാദ്യ വിഷയം പ്രകൃതി സംരക്ഷണവും നിരാലംബരുടെ  പ്രശ്‌നങ്ങളും ആയിരിയ്ക്കും.

വരും തലമുറയ്ക്കായി പ്രാണവായു കരുതാൻ മനുഷ്യ സമൂഹത്തിന് പ്രചോദനം നൽകിയ പ്രകൃതിയുടെ കാവലാളാണ് വിടവാങ്ങിയത്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരി ടീച്ചറിന്റെപ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. കേരളീയ സമൂഹത്തിൽ പ്രകൃതി സംരക്ഷണമെന്ന ആശയം കുടിയിരുത്തിയ സൈലന്റ് വാലി സമരത്തിന്റെ സാരഥിയാണ് സുഗതകുമാരി ടീച്ചർ.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ശ്രീ. ടി. എൻ. ശേഷൻ കേന്ദ്ര വനം സെക്രട്ടറിയും ആയിരുന്ന ആ കാലയളവിൽ ഉണ്ടായ ശക്തമായ നിയമങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന കാടുകൾ. ജീവിതാന്ത്യം വരെ സാമൂഹ്യ നന്മയ്ക്കായി പടപൊരുതിയ സുഗതകുമാരി ടീച്ചർ ആഗ്രഹിച്ചത് ഒരാൽമരം മാത്രമാണ്!!!

തന്റെ ഓർമ്മയ്ക്കായി നടുന്ന ആൽമരത്തിൽ പഴങ്ങൾ ഉണ്ടാകുമ്പോൾ താൻ ഏറെ സ്‌നേഹിച്ച പക്ഷികൾ ആ മരത്തിൽ ഓടി എത്തുന്ന ചേതോഹരമായ കാഴ്ച് സ്വപ്‌നം കണ്ടുകൊണ്ടാണ് സുഗതകുമാരി ടീച്ചർ വിടവാങ്ങിയത്. അഭയം തേടാൻ ആശ്രയമില്ലാത്തവർക്ക് അഭയം നൽകാൻ അവസരം നൽകിയ ഒരു മഹത്തായ സ്ഥാപനം കേരളീയ സമൂഹത്തിന് സമർപ്പിച്ച മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറിന് പ്രണാമം!!!

തിരുവിതാംകൂർ മലയാളി കൗൺസിലിന്റെ അഭിമുഖ്യത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി വന്ന  സുഗതകുമാരി ടീച്ചർക്കൊപ്പം വേദി പങ്കിടാൻ ഈശ്വരൻ നൽകിയ അവസരം ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. വളരെ വികാര ഭരിതമായാണ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ടീച്ചർ പ്രസംഗിച്ചത്. തൊഴുകൈകളോടെ ടീച്ചറെ യാത്രയാക്കിയ നിമിഷങ്ങൾ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.

സ്‌നേഹാദരങ്ങളോടെ
ഡയസ് ഇടിക്കുള (ചെയർമാൻ,  തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്
)

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

10 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

12 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

13 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

13 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

13 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

13 hours ago