America

ചിക്കാഗോയിൽ അന്തരിച്ച ഏലിക്കുട്ടി മണക്കുന്നേലിന്റെ പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച -പി.പി.ചെറിയാൻ

ഹൂസ്റ്റൺ:  ഇക്കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നിര്യാതയായ പിറവം മണക്കുന്നേൽ പരേതനായ എം.എം. ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി മണക്കുന്നേലിന്റെ (96 വയസ്സ്) സംസ്കാരം ജൂലൈ 14 നു വെള്ളിയാഴ്ച ചിക്കാഗോയിൽ നടത്തപ്പെടും. പരേത ഞീഴൂർ മുകളേൽ കുടുംബാംഗമാണ്.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്‌എ (ഒഐസിസി യൂഎസ്എ),  സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ്  കൊമേഴ്‌സ് എന്നീ സംഘടനകളുടെ  പ്രസിഡണ്ടും  കെസിസിഎൻഎ മുൻ പ്രസിഡന്റുമായ ബേബി മണക്കുന്നേൽ (ഹൂസ്റ്റൺ) മകനാണ്.       

മറ്റു മക്കൾ: പരേതയായ ലീലാമ്മ ഫിലിപ്പ്, സിസ്റ്റർ മേരിക്കുട്ടി (ആന്ധ്രാപ്രദേശ്), അമ്മിണി അബ്രഹാം കളപ്പുരക്കൽ ( വടക്കുംമുറി), ക്ലാരമ്മ ജേക്കബ് ഇഞ്ചനാട്ടിൽ (രാജാക്കാട്), ഷേർളി ഏബ്രഹാം ആടുപാറയിൽ ( ഹ്യൂസ്റ്റൺ ), പരേതയായ സോളി റെജി വെട്ടിക്കാട്ട്, ജിജി സാബു കട്ടപ്പുറം ( ചിക്കാഗോ ).

മരുമക്കൾ: എബ്രഹാം കളപ്പുരക്കൽ, ജേക്കബ് ഇഞ്ചനാട്ടിൽ, ആനി ഇല്ലിക്കാട്ടിൽ, അബ്രഹാം ആടുപാറയിൽ, റെജി വെട്ടിക്കാട്ട് (അറ്റ്ലാന്റ), സാബു കട്ടപ്പുറം (ചിക്കാഗോ)  .

പൊതുദർശനവും ശുശ്രൂഷകളും:  ജൂലൈ 14 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 9.30 വരെ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് (7800 Lyons St Morton Grove IL 60053) .തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം മേരിഹിൽ സെമിത്തേരിയിൽ സംസ്‌കാരം നടക്കും 

ഒഐസിസി യൂഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ മാതാവിന്റെ വേർപാടിൽ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി,  ട്രഷറർ സന്തോഷ് എബ്രഹാം, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി, ഉൾപ്പെടെയുള്ള  ഭാരവാഹികൾ  അനുശോചനം അറിയിച്ചു.
  

ലൈവ് സ്ട്രീം ലിങ്കുകൾ :

CHICAGO | FUNERAL SERVICE OF ALEYKUTTY MANAKUNNEL ON JULY 14 8 AM | ST MARYS KNANAYA CHURCH  | KVTV
https://youtube.com/live/r7p9xPCosrU?feature=share

YouTube Channel
https://www.youtube.com/@KVTVLIVECHANNEL

Facebook – https://www.facebook.com/kvtvusa

On Roku TV – Search KVTV & Watch on KVTV LIVE Channel
On Amazone Fire Stick – Search KERALAVOICE Channel
Download KVTV APP watch on Phone
https://kvtvapp.mobapp.at/landing/Desktop

DIrect LInk – KVTV.COM

കൂടുതൽ വിവരങ്ങൾക്ക് :

ബേബി മണക്കുന്നേൽ (713) 291-9721,
സാബു കട്ടപ്പുറം – (847) 791-1452

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

1 day ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

1 day ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

1 day ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

2 days ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

2 days ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

3 days ago